Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സിനിമാ പ്രതിസന്ധി മുറുകുന്നു; ജനുവരി 12 മുതല്‍ സംസ്ഥാനത്തെ എല്ലാ ‘എ ക്ലാസ്’ തിയേറ്ററുകളും അടച്ചിടും

Tuesday, January 10 2017
img

കൊച്ചി (www.asiavisionnews.com): സിനിമാ പ്രതിസന്ധി രൂക്ഷമാക്കാന്‍ ഉറച്ച് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ജനുവരി പന്ത്രണ്ട് മുതല്‍ മുഴുവന്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറേഷന്റെ പുതിയ തീരുമാനം.

ലാഭവിഹിതം പങ്ക് വെയ്ക്കുന്നതിനെ ചൊല്ലി നിലനില്‍ക്കുന്ന സിനിമാ തര്‍ക്കമാണ് വീണ്ടും പരിഹാരമുണ്ടാകാതെ പിരിഞ്ഞത്. പന്ത്രണ്ടാം തിയ്യതി മുതല്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലുള്ള എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിട്ട് കൊണ്ട് സമരം ശക്തമാക്കാനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. ചര്‍ച്ചകള്‍ പലത് കഴിഞ്ഞിട്ടും വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും പിടിവാശിയാണ് സമരം മുന്നോട്ട് പോകാന്‍ കാരണമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.

തിയേറ്റര്‍ വിഹിതം പങ്ക് വെയ്ക്കുന്നതില്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മലയാള ചിത്രങ്ങള്‍ എന്ന് പ്രദര്‍ശിപ്പിക്കാമോ അന്ന് മാത്രമെ, തങ്ങള്‍ ഇനി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കൂവെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. സമരത്തില്‍ ഫെഡറേഷന് കീഴിലെ എല്ലാ തിയേറ്ററുകളും പങ്കെടുക്കുമെന്ന് ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.

Comments