Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർക്ക് യാത്രാമൊഴി: മയ്യിത്ത് നിസ്‌കാരം നടന്നത് മുപ്പത്തിയൊമ്പത് തവണ

Wednesday, January 11 2017
img

മലപ്പുറം (www.asiavisionnews.com):സമസ്തയുടെ കര്‍മസൂര്യന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഓര്‍മയുടെ തീരമണഞ്ഞു. കാളമ്പാടി ജുമാ മസ്ജിദില്‍ വന്ദ്യപിതാവ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെയും ഗുരു ശ്രേഷ്ഠര്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെയും ഖബറിനു ചാരത്ത് അന്ത്യവിശ്രമം.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബാപ്പു മുസ്‌ലിയാരുടെ ഖബറടക്കം നടന്നത്. സാദാത്തീങ്ങളുടെയും പ്രമുഖ പണ്ഡിതരുടെയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ഥനാ മുഖരിതമായാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. 9.30 മണിയോടെ ഔദ്യോഗിക ബഹുമതി നല്‍കി. ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ 10.45ന് അവസാന മയ്യിത്ത് നിസ്‌കാരം.

കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍ക്കു വേണ്ടി മുപ്പത്തിയൊമ്പത് തവണകളായി മയ്യിത്ത് നിസ്‌കാരം. ചൊവ്വാഴ്ച പകല്‍ കോഴിക്കോട് സമസ്താലയത്തില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളുടെ നേതൃത്വത്തിലാണ് ആദ്യ മയ്യിത്ത് നിസ്‌കാരം നടന്നത്. ശേഷം നാട്ടിലെത്തിച്ച ജനാസ നിസ്‌കാരത്തിനു വൈകീട്ട് ഏഴരക്കു ശേഷം ഇടമുറിയാതെ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു.

ഒരോ തവണയും യാസീന്‍ സൂറത്ത് പാരായണവും പ്രാര്‍ഥനയും നടത്തിയ ശേഷം പ്രമുഖ സാദാത്തുക്കളുടേയും പണ്ഡിതരുടേയും നേതൃത്വത്തില്‍ ജനാസ നിസ്‌കാരം നടന്നു. കോട്ടുമല കോംപ്ലക്‌സ് മുറ്റത്ത് തയാറാക്കിയ പന്തലില്‍ രാത്രി ആരംഭിച്ച നിസ്‌കാരം രാവിലെ പത്തര വരേ നീണ്ടു. അവസാന തവണ നിസ്‌കാരത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍,

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഹാഷിറലി ശിഹാബ് ീതങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, പൊന്നുരുന്തി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കാസര്‍കോട്,

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഉമ്മര്‍ എം.എല്‍.എ, അഹമ്മദ് കബീര്‍ എം.എല്‍.എ, ശംസുദ്ധീന്‍ എം.എല്‍.എ, കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, വി അബ്ദുറഹ്മാന്‍ എം.എല്‍.എ,

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂര്‍, പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍, സെയ്ത് മുഹമ്മദ് നിസാമി, ചെമ്പുലങ്ങാടി സി.പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, എ.പി ഉണ്ണികൃഷ്ണന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി.പി ഉമ്മര്‍ സുല്ലമി, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍, ഖാസിം മുസ്‌ലിയാര്‍ കുമ്പള, മഞ്ഞളാംകുഴി അലി എം.എല്‍.എ, പി.വി ഇബ്രാഹിം എം.എല്‍.എ, സി മോയിന്‍കുട്ടി, എന്‍ സൂപ്പി, സഫാരി സൈനുല്‍ ആബിദീന്‍, എ.വി അബൂബക്കർ ഖാസിമി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, എം.ഐ അബ്ദുല്‍ അസീസ് തുടങ്ങി സംഘടനാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Comments