antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

രണ്ട് തവണ ദൂതന്മാര്‍ കണ്ടിരുന്നു: ബിജെപിയിലേക്ക് ക്ഷണിച്ചതായി സ്ഥിരീകരിച്ച് കെ സുധാകരന്‍ | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

രണ്ട് തവണ ദൂതന്മാര്‍ കണ്ടിരുന്നു: ബിജെപിയിലേക്ക് ക്ഷണിച്ചതായി സ്ഥിരീകരിച്ച് കെ സുധാകരന്‍

Thursday, March 08 2018
img

കണ്ണൂർ (www.asiavisionnews.com): തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നു.

അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ മീഡിയവണ്‍ വ്യൂപോയിന്റില്‍ പറഞ്ഞു.

ബിജെപി യും സിപിഎമ്മും ഒരു പോലെ ഫാഷിസ്റ്റ് സംഘടനകളാണ്. കോണ്‍ഗ്രസിന്റെ സംഘടാനാസംവിധാനം കുറച്ചു കൂടി ശക്തമാക്കേണ്ടതുണ്ട്. സംഘടനാ രീതികളില്‍ സമഗ്രമായ അഴിച്ചുപണി വേണം. വിധേയത്വമുള്ളവരെ മുകളിലേക്ക് വിടുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ ശാപമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

സുധാകരന് ബി.ജെ.പിയിലേക്കെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ ചേരുന്നതിന്റെ ഭാഗമായി സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി. ജയരാജന്റെ വെളിപ്പെടുത്തല്‍. മാസങ്ങള്‍ക്ക് മുന്‍പാണ് സുധാകരന്‍ ചെന്നൈയില്‍ പോയി ബി.ജെ.പി നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ബി.ജെ.പി നേതാക്കള്‍ സത്യഗ്രഹ പന്തലില്‍ സുധാകരനെ സന്ദര്‍ശിച്ചത് അതിന്റെ ഭാഗമായാണെന്നും പി ജയരാജന്‍ വ്യക്തമാക്കി.

Comments