antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല: ഒടുവില്‍ പാര്‍വതി പോസ്റ്റില്‍ മാറ്റം വരുത്തി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല: ഒടുവില്‍ പാര്‍വതി പോസ്റ്റില്‍ മാറ്റം വരുത്തി

Sunday, March 11 2018
img

കൊച്ചി (www.asiavisionnews.com): കസബ വിവാദത്തിന് ശേഷം പാര്‍വതിക്കെതിരെ വീണ്ടും മമ്മൂട്ടി ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം.

മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്ന് പറഞ്ഞാണ് ആരാധകര്‍ തെറിയഭിഷേകം നടത്തിയത്. ഒടുവില്‍ 'മമ്മൂട്ടി സര്‍' എന്ന് പാര്‍വതി ഫേസ് ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു.

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൈ സ്റ്റോറിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി എഫ്ബി പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

പിന്നാലെ ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്തതിന് മമ്മൂട്ടിക്ക് നന്ദി’ എന്ന് പാര്‍വതി ഫേസ് ബുക്ക് പേജില്‍ കുറിച്ചു. പിന്നാലെ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്ന് പറഞ്ഞ് ഫാന്‍സ് തെറിയഭിഷേകം തുടങ്ങി.

മമ്മൂട്ടിയെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞാണ് ഫാന്‍സ് അസഭ്യവര്‍ഷം തുടങ്ങിയത്. മമ്മൂട്ടിയെ മമ്മൂക്കയെന്നോ മമ്മൂട്ടി സര്‍ എന്നോ ഒക്കെ വിളിച്ച് ബഹുമാനിക്കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്തായാലും മമ്മൂട്ടി സര്‍ എന്ന് പാര്‍വതി പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.

Comments