antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സോഷ്യല്‍ മീഡിയ ദുരുപയോഗിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

Saturday, May 05 2018
img

മലപ്പുറം (www.asiavisionnews.com): സോഷ്യല്‍മീഡിയലൂടെയുള്ള പ്രചരണം എത്രത്തോളം അപകടകരമാണെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത്. അടുത്തിടെ സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ പേരില്‍ അതിക്രമങ്ങള്‍ അരങ്ങേറിയപ്പോഴാണ്.

രണ്ട് മൂന്ന് ചെറുപ്പക്കാര്‍ ആസ്‌എസ്‌എസിനോട് വെറുത്തു തീര്‍ക്കാന്‍ വേണ്ടി നടത്തിയ ഹര്‍ത്താല്‍ ആഹ്വാനം സൈബര്‍ ലോകത്ത് വ്യാപിച്ചതോടെ എസ്ഡിപിഐ അടക്കം തീവ്രനിലപാടുള്ള സംഘടനകള്‍ ഏറ്റുപിടിക്കുകയായിരുന്നു. മുസ്ലിം ലീഗിലെ ചെറുപ്പക്കാരാണ് ഈ കെണിയില്‍ എളുപ്പത്തില്‍ വീണത്.

ഇതോടെ സൈബര്‍ ലോകത്ത് ആവേശപൂര്‍വ്വം ഇടപെടുന്നവര്‍ വൈകാരികമായി പ്രതികരിക്കരുതെന്ന പക്ഷം വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നു. ഇപ്പോള്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇപ്പോള്‍ ഉപദേശങ്ങളുമായി രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ ഇടപെടല്‍ ഒരിക്കലും വിദ്വേഷം പ്രചരിപ്പിക്കാന്‍ വേണ്ടിയാകരുത് എന്ന അഭിപ്രായമാണ് തങ്ങള്‍ പങ്കുവെച്ചത്. നന്മക്ക് വേണ്ടിയാവണം സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനാവശ്യ ലൈക്കുകളും ഷെയറുകളും ഒഴിവാക്കണമെന്നും വിദ്വേഷത്തിനും തിന്മകളും പ്രചരിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളെ കൂട്ട് പിടിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് തങ്ങളുടെ പ്രതികരണം. മനുഷ്യന്റ സുഹൃദങ്ങള്‍ പുതുക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ മീഡിയ രൂപം കൊണ്ടത്. എന്നാല്‍, ഇപ്പോള്‍ അത് വിദ്വേഷം പരത്തുന്നതിനായി മാറിയത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതസൗഹാര്‍ദം തകര്‍ക്കുന്ന കാര്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും മറ്റുള്ളവരെ പരിഹസിക്കാന്‍ നമ്മള്‍ ചെയ്യുന്ന ഓരോ ഷെയറും നമ്മളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാലഘട്ടത്തില്‍ വിപ്ലവങ്ങളും അതുപോലെ തന്നെ കലാപങ്ങളും സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കഴിയും. നന്മ പ്രതീക്ഷിച്ചുള്ള ഷെയറുകളും ലൈക്കുകളും സത്കര്‍മ്മമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ കാണുന്ന പല ചര്‍ച്ചകളും പോസ്റ്റുകളും ഇവിടെ തീപ്പൊരി ചിതറിയിടാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്കുള്ള ഉദാഹരണമാണ്. വിദ്വേഷം വളര്‍ത്താനും കലാപം നടത്താനും സമൂഹമാധ്യമങ്ങളെ ചട്ടുകമാക്കുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണമെന്നും തങ്ങള്‍ പറഞ്ഞു.

Comments