antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat sesli chat yemek tarifleri

നൈട്രജന്‍ ഐസ്‌ക്രീമുകളും പാനീയങ്ങളും കേരളത്തില്‍ നിരോധിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

നൈട്രജന്‍ ഐസ്‌ക്രീമുകളും പാനീയങ്ങളും കേരളത്തില്‍ നിരോധിച്ചു

Tuesday, May 08 2018
img

തിരുവനന്തപുരം (www.asiavisionnews.com): നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ഉല്‍പ്പന്നങ്ങളും പാനീയങ്ങളും കേരളത്തില്‍ നിരോധിച്ചു.

നൈട്രജന്‍ ഉല്‍പനങ്ങള്‍ ശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദ്രവീകരിച്ച നൈട്രജന്‍ ഉപയോഗിച്ച് അതിശീതീകരണം നടത്തിയ ഐസ്‌ക്രീമുകള്‍ അടുത്ത കാലത്ത് കേരളത്തില്‍ വന്‍ പ്രചാരം നേടിയിരുന്നു. ദ്രവീകരിച്ച നൈട്രജന്‍ അതിവേഗം ബാഷ്പമാവുന്നതിനാല്‍ പുകമഞ്ഞ് ഐസ്‌ക്രീം എന്നാണ് ഇത് കേരളത്തില്‍ അറിയപ്പെട്ടിരുന്നു.

നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്.

എന്നാല്‍ നൈട്രജന്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മൂലകമല്ലെന്നും പക്ഷേ ദ്രവീകരിച്ച നൈട്രജന്‍ പൂര്‍ണമായി ബാഷ്പീകരിക്കുന്നതിന് മുന്‍പ് ആഹാരം കഴിച്ചാല്‍ അപകടമുണ്ടായേക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

Comments