antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

നിസ്‌ക്കാരം ഉപേക്ഷിക്കുന്നവരെ കുറിച്ചുള്ള സമസ്തയുടെ പാഠപുസ്തകത്തിലെ ചോദ്യം വിവാദമാവുന്നു | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

നിസ്‌ക്കാരം ഉപേക്ഷിക്കുന്നവരെ കുറിച്ചുള്ള സമസ്തയുടെ പാഠപുസ്തകത്തിലെ ചോദ്യം വിവാദമാവുന്നു

Friday, May 11 2018
img

കോഴിക്കോട് (www.asiavisionnews.com): സമസ്തക്ക് കീഴിലെ മദ്രസകളില്‍ പഠിപ്പിക്കാനായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ അരാണ് കൊല്ലപ്പെടേണ്ടത് എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ അംഗീകൃത മദ്രസകളില്‍ പഠിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുസ്‌കത്തിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് വിവാദ ചോദ്യമുള്ളത്.

സമസ്ത ഇറക്കിയ അഞ്ചാം ക്ലാസിലെ പാഠഭാഗത്തില്‍ നിസ്‌കാരം ഒഴിവാക്കുന്നവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ഖുര്‍ആനിലുണ്ടെന്ന് പറയുന്നുണ്ട്. നിസ്‌കാരത്തിന്റെ മഹത്വം പറയുന്ന ഭാഗമാണിത്. ഈ പാഠഭാഗത്തിന്റെ തുടര്‍ച്ചയായുള്ള ചോദ്യാവലിയിലാണ് കൊല്ലപ്പെടേണ്ടവര്‍ ആരാണ് എന്ന ചോദ്യമുള്ളത്.

ഇതിനെതിരെ യുക്തിവാദി നേതാവ് ഇ.എ ജബ്ബാര്‍ മാസ്റ്റര്‍ രംഗത്തെത്തി. മതം ഉപേക്ഷിക്കൂ.. മനുഷ്യനാകൂ.. എന്ന യുക്തിവാദികളുടെ ക്യാമ്പെയിന്റെ ഭാഗമായി പാലക്കാട് നടന്ന യോഗത്തില്‍ മാഷ് സംസാരിക്കുന്ന വീഡിയോയിലാണ് പാഠപുസ്‌കത്തെ വിമര്‍ശിക്കുന്നത്.

നിസ്‌കരിക്കാത്തവര്‍ ജീവിക്കാന്‍ അവകാശമില്ലെന്ന പാഠഭാഗം വിദ്യാര്‍ത്ഥി ശരിയായി മനസിലാക്കിയിട്ടുണ്ടോയെന്ന് അറിയാനാണ് കൊല്ലപ്പെടേണ്ടതാരാണ് എന്ന ചോദ്യം ചേര്‍ത്തിരിക്കുന്നതെന്നാണ് ജബ്ബാര്‍ മാസ്റ്ററുടെ വിമര്‍ശനം.

മതവിദ്വേഷം ഉണ്ടാക്കിയെന്ന പേരില്‍ പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിനെതിരെ കേസെടുത്തല്ലോ? സുന്നികളുടെ മദ്രസയില്‍ പഠിപ്പിക്കുന്ന കാര്യമാണിത്. എടുക്കേണ്ടേ കേസ് എന്നാണ് ജബ്ബാര്‍ മാസ്റ്ററുടെ ചോദ്യം.

ജബ്ബാര്‍ മാസ്റ്ററുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ ഈ ആരോപണത്തെ ശരിവെച്ച് ഒരു രക്ഷിതാവും രംഗത്തെത്തി. മകളുടെ പുസ്തകത്തില്‍ ഇക്കാര്യം ഉണ്ടെന്ന് രക്ഷിതാവ് പറയുന്നു. കുട്ടികള്‍ എന്ത് പഠിക്കുന്നു എന്ന് പരിശോധിക്കേണ്ട സാഹചര്യമാണിത്. കിത്താബുല്‍ ഫിഖ്ഹ് എന്ന പുസ്‌കത്തിലാണ് വിവാദ ചോദ്യമെന്നും രക്ഷിതാവ് വീഡിയോയില്‍ വിശദീകരിക്കുന്നു.

വീഡിയോയില്‍ രക്ഷിതാവ് പറയുന്നത് ഇങ്ങനെയാണ്. ‘നിസ്‌കാരത്തിന്റെ മഹത്വം വിശദീകരിക്കുന്ന പാഠഭാഗമാണിത്. മുസ്‌ലീങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഏറ്റവും മഹത്വമുള്ളതാണ് നിസ്‌കാരം. ശുദ്ധിയും വിശുദ്ധിയും വേണമതിന്.

ഓരോ നിസ്‌കാരവും അതിന്റെ സമയത്ത് തന്നെ ചെയ്യണം. അത് ചെയ്യാത്തവര്‍ക്കാണ് സകല നാശവും എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ പോലുമുള്ള അവകാശമില്ല. എല്ലാ നിസ്‌കാരവും ചെയ്യുന്ന ആളാണ് . നിസ്‌കരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നേ ഖുറാന്‍ പറഞ്ഞിട്ടുള്ളൂ.

എന്നാല്‍ ചോദ്യാവലിയില്‍ എവിടേയും കിട്ടാത്ത ചോദ്യം മതകിണ്ടിതന്‍മാര്‍ ചേര്‍ത്തിരിക്കുന്നു. എന്റെ കുട്ടിയെ കൊല്ലാനും വാളെടുക്കാനും പഠിപ്പിക്കാനല്ല മദ്രസിയിലേക്ക് വിടുന്നത്. പത്ത് വയസ്സ് മാത്രമേ ആയിട്ടുള്ളൂ’. രക്ഷിതാവ് പറയുന്നു.

മതസ്പര്‍ദ്ദ വളര്‍ത്തുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതേതരസ്വഭാവില്ലാത്ത സിലബസ് സ്‌കൂളില്‍ പഠിപ്പിക്കുന്നതായി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിലായിരുന്നു വിവാദ പാഠഭാഗം ഉണ്ടായിരുന്നത്.എന്‍.സി. ആര്‍.ടിയോ സി.ബി.എസ്.ഇയോ എസ്.സി.ഇ.ആര്‍.ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല പീസ് ഫൗണ്ടേഷന് കീഴിലുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്നും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പാഠഭാഗമാണുള്ളതെന്നും പോലീസും കണ്ടെത്തിയിരുന്നു.

Comments