antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മുസ്ലീങ്ങളുടെ വിശ്വാസം സംരക്ഷിച്ച് ഹലാല്‍ ചിട്ടികള്‍: പദ്ധതി തുടങ്ങാന്‍ ഇസ്ലാമിക മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയെന്ന് തോമസ് ഐസക്ക് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മുസ്ലീങ്ങളുടെ വിശ്വാസം സംരക്ഷിച്ച് ഹലാല്‍ ചിട്ടികള്‍: പദ്ധതി തുടങ്ങാന്‍ ഇസ്ലാമിക മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയെന്ന് തോമസ് ഐസക്ക്

Monday, September 30 2019
img

ദുബായ് (www.asiavisionnews.com): വീതപ്പലിശയോ ലേലംവിളിയോ ഇല്ലാതെ ഹലാല്‍ ചിട്ടി എന്ന പേരിലുള്ള പുതിയ ചിട്ടി തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഹലാല്‍ ചിട്ടി എന്ന് പേരിലാണ് പുതിയ ചിട്ടികള്‍. 12മുതല്‍ 20പേര്‍ മാത്രം ഉണ്ടാകുന്ന ഹ്രസ്വകാല ചിട്ടികളായിരിക്കും ഇത്.

പരസ്പരസമ്മതത്താല്‍ ഓണ്‍ലൈന്‍വഴി ആവശ്യക്കാര്‍ക്ക് ചിട്ടി വിളിച്ചെടുക്കാവുന്ന രീതിയിലാണ് ഹലാല്‍ ചിട്ടി ആവിഷ്‌കരിക്കുന്നത്. പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവര്‍ക്ക് ഇത് സ്വീകാര്യമാവുമെന്നാണ് പ്രതീക്ഷ.

ഇസ്‌ലാമികരാജ്യങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹലാല്‍ ചിട്ടി. ഇസ്‌ലാമിക മതപണ്ഡിതരുമായും സാമ്പത്തികവിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തിയശേഷമാണ് ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

പലിശ വാങ്ങുന്നത് വിശ്വാസത്തിന് എതിരാണെന്ന് കരുതുന്നവര്‍ക്ക് ഇത് സ്വീകാര്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലേലം വിളിയോ വീതപ്പലിശയോ ഇല്ലാതെയാണ് ഈ പുതിയ ചിട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. 12 മുതല്‍ 20 പേര്‍ മാത്രമായിരിക്കും ഇതില്‍ ഉണ്ടാവുക.

വീതപ്പലിശയോ ലേലം വിളികളോ ഇതില്‍ ഉണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ചിട്ടിവിഹിതമായി 10000 രൂപയില്‍ കൂടുതല്‍ അടയ്ക്കുന്ന വര്‍ക്കുള്ള പെന്‍ഷന്‍ പ്രീമിയവും കെഎസ്എഫ്ഇ അടയ്ക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

യുഎഇയില്‍ ചിട്ടിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് ഇത്തരത്തില്‍ ഒരു പുതിയ ആശയത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിനായി പ്രവാസി ചിട്ടിയില്‍ ചേരാനുള്ള നടപടി ക്രമങ്ങളും കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്.

അതേസമയം 10 മാസത്തിനിടെ 336 ചിട്ടികളിലൂടെ 70 കോടിയോളം രൂപയാണ് കെഎസ്എഫ്ഇ സമാഹരിച്ചത്. ഇതില്‍ 53.5 കോടി കിഫ്ബി ബോണ്ടായി നിക്ഷേപിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments