antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മോഹൻലാൽ സഖാവാകുന്നു: പിണറായി വിജയൻറെ ബയോപിക് ഒരുങ്ങുന്നുവെന്ന സൂചന നല്‍കി ശ്രീകുമാര്‍ മേനോന്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മോഹൻലാൽ സഖാവാകുന്നു: പിണറായി വിജയൻറെ ബയോപിക് ഒരുങ്ങുന്നുവെന്ന സൂചന നല്‍കി ശ്രീകുമാര്‍ മേനോന്‍

Wednesday, October 02 2019
img

കൊച്ചി (www.asiavisionnews.com): മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക് അണിയറയില്‍ ഒരുങ്ങുന്നതിന്റെ സൂചന നല്‍കി സംവിധായകന്‍ വി.എ ശ്രീകുമാര്‍ മനോന്‍. എകെജിയുടെ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇതു സംബന്ധിച്ചുള്ള സൂചന ശ്രീകുമാര്‍ മേനോന്‍ നല്‍കിയിരിക്കുന്നത്.

‘കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു’ എന്ന കുറിപ്പിലെ വരിയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു.

ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്‌നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി പിണറായി വിജയനടക്കം.

പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍.

തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മാതൃകയാണ്.

വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്‌കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.

ഇന്ന് ഏകെജിയുടെ ജന്മദിനമാണ്. ലാല്‍സലാം…കോമ്രേഡ്...


മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ ‘ദ കോമറേഡ്’ എന്ന പേരില്‍ ചിത്രം ചെയ്യാനൊരുങ്ങുന്നു എന്ന രീതിയില്‍ നേരത്തെ വാര്‍ത്തകളും പോസ്റ്ററുകളും പ്രചരിച്ചിരുന്നു. ഒടിയന്‍ എന്ന ചിത്രത്തിന്റെ ആലോചനകള്‍ക്ക് മുമ്പെ താന്‍ ആലോചിച്ച പ്രൊജക്ട് ആണിതെന്നും അതിന്റ ഭാഗമായി വരച്ച ചില സ്‌കെച്ചുകളാണ് ചിലരിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ അന്ന് അതിനോട് പ്രതികരിച്ചത്. കോമ്രേഡ് എന്ന ഹാഷ് ടാഗോടെയാണ് പുതിയ പോസ്റ്റ് ശ്രീകുമാര് മോനോന്‍ പങ്കുവെച്ചിരിക്കുന്നത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments