antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

ജീവന്റെ തുടിപ്പിന് നിദാനമാകുന്ന ആര്‍ത്തവ ചക്രത്തില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്? ഈ വീഡിയോ എല്ലാം പറയും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജീവന്റെ തുടിപ്പിന് നിദാനമാകുന്ന ആര്‍ത്തവ ചക്രത്തില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്? ഈ വീഡിയോ എല്ലാം പറയും

Wednesday, December 21 2016
img

കൊച്ചി (www.asiavisionnews.com): സ്ത്രീ ശരീരം ഒരു തരത്തില്‍ വല്ലാത്തൊരു പ്രഹേളികയാണെന്നാണ് പറയപ്പെടുന്നത്. സ്ത്രീകള്‍ക്ക് പോലും പലപ്പോഴും പിടികിട്ടാത്ത ഒന്ന്. ജീവന്റെ തുടിപ്പിന് നിദാനമാകുന്ന ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. മെന്‍സ്ട്രല്‍ സൈകിള്‍ ആര്‍ത്തവ ചക്രത്തില്‍ സ്ത്രീ ശരീരം കടന്നുപോകുന്നത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ജീവശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകളുള്ള സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് 28 ദിവസങ്ങള്‍ക്ക് ഇടയിലെ ആര്‍ത്തവം.

ഒരു മാസത്തിലെ അഞ്ച് ദിവസങ്ങള്‍ കൊണ്ട് അവസാനിക്കാത്ത ഒന്നാണ് ആര്‍ത്തവ ചക്രം. ഒരു പരിധി വരെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ശാരീരിക പ്രക്രിയ. ആര്‍ത്തവത്തില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ നിരവധിയാണ്. അവ എന്താണെന്ന് പറയുകയാണ് ഗ്ലാമര്‍ മാഗസീന്റെ ടെല്‍ ഓള്‍ വീഡിയോ.

രണ്ട് മിനിട്ടു നേരത്തെ വീഡിയോ സ്ത്രീ ശരീരത്തിലെ 28 ദിവസത്തെ ശാരീരിക വ്യതിയാനങ്ങളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും മാനസിക സംഘര്‍ഷങ്ങളും എല്ലാം വ്യക്തമാക്കുന്നു.

 

Comments