antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

കുട്ടികള്‍ ദിവസവും സ്മാര്‍ട്ട്‌ഫോണിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ടെങ്കിൽ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പഠനം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കുട്ടികള്‍ ദിവസവും സ്മാര്‍ട്ട്‌ഫോണിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നുണ്ടെങ്കിൽ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പഠനം

Thursday, December 22 2016
img

ലണ്ടൻ (www.asiavisionnews.com): കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി കൊണ്ട് ജോലി തിരക്കുകളില്‍ ഏര്‍പ്പെടുന്ന മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, കാത്തിരിക്കുന്നത് പൊണ്ണത്തടിയായിരിക്കും. സ്മാര്‍ട്ട്‌ഫോണുമായി മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരെ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പുതിയ പഠനം.

ദിവസവും അഞ്ചു മണിക്കൂറോ അതിലധികമോ മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍ എന്നിവയ്ക്ക് മുന്നില്‍ ചെലവഴിക്കുന്നത് അപകടകരമായ രീതിയില്‍ പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് പുതിയ പഠനം മുന്നറിയിപ്പു നല്‍കുന്നു.

ദിവസം അഞ്ചുമണിക്കൂറിലധികം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടിക്കുള്ള സാധ്യത 43 ശതമാനം അധികമായിരിക്കുമെന്ന് അമേരിക്കയിലെ ഹാര്‍വാഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക്കിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കളികളില്‍ നിന്ന് മാറിനില്‍ക്കുന്നതും കലോറി കൂടിയ ഭക്ഷണങ്ങള്‍ കൊറിക്കുന്നതും മതിയായ വ്യായാമമോ ഉറക്കമോ ഇല്ലാത്തവരാണെന്നും ഇതു പൊണ്ണത്തടിയിലേക്ക് നയിക്കുമെന്നുമാണ് പഠനം പറയുന്നത്. 24,800 കൗമാരക്കാരിലാണു പഠനം നടത്തിയത്. പീഡിയാട്രിക്‌സ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുട്ടികളിലും കൗമാരക്കാരിലും ടിവി കാഴ്ച നിയന്ത്രിക്കുന്നതിനോടൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിയന്ത്രണമേര്‍പ്പെടുത്തുന്നതു മാത്രമാണ് ഇതിന് പരിഹാരമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ എറിക എല്‍. കെന്നി പറഞ്ഞു.

പഠനത്തില്‍, 20 ശതമാനത്തോളം കൗമാരക്കാര്‍ ദിവസവും അഞ്ചു മണിക്കൂറിലധികം സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് മുതലായവ ഉപയോഗിക്കുന്നതായി കണ്ടു. ടിവിക്കു മുന്നില്‍ അഞ്ചു മണിക്കൂറിലധികം ചെലവഴിക്കുന്നവര്‍ 8% മാത്രമായിരുന്നു. കുട്ടികളെ രോഗാവസ്ഥയിലേക്ക് നയിക്കാതിരിക്കാനായി, സ്മാര്‍ട്ട് ഫോണിനൊപ്പം ടാബ്ലെറ്റുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തണം.

Comments