Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർക്ക് അഞ്ചു വിധത്തിലുള്ള രോഗങ്ങൾ വരുമെന്ന് പഠനം

Saturday, December 24 2016
img

ബംഗളൂരു (www.asiavisionnews.com): ലക്ഷുഭക്ഷണമാണെങ്കില്‍ കൂടി രാത്രി ഏറെ വൈകിയുള്ള ആഹാരം കഴിക്കല്‍ ശരീരത്തില്‍ പ്രതികൂലമായിട്ടാണ് ബാധിക്കുക. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയെ ഇത് തകര്‍റിലാക്കുകയും നിദ്ര വീഴുന്ന സമയത്ത് അസ്വാരസ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാന്‍ വരെ സാധ്യതയുണ്ട്. രാത്രി വൈകി അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്.

1. അധിക കലോറി:
രാത്രി വൈകിയാണ്‌ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.

ലേറ്റ് നൈറ്റ് ഡിന്നര്‍ അമിതവണ്ണത്തിനെ മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വൈകി അത്താഴം കഴിക്കുന്നത് പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.

2. ഉറക്കമില്ലായ്മ:
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാതിരിക്കുന്നതാണു മതിയായ ഉറക്കം ലഭിക്കാത്തതിനു കാരണം.

3. വൈകിയുള്ള പോഷണപരിണാമം:
രാത്രി ഭക്ഷണം വൈകിയാല്‍ അത് ശരീരപോഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് ശരീര ഭാരം വര്‍ദ്ധിക്കാന്‍ കാരണമാക്കുകയും ചെയ്യും. നേരം വൈകിയുള്ള അത്താളം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

4. നെഞ്ചെരിച്ചില്‍, അസിഡിറ്റി:
വൈകി അത്താഴം കഴിക്കുന്നവര്‍ക്ക്‌ അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ്‌ കാരണം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രകൃയ നടത്താനുള്ള സമയം ശരീരത്തിന് ആവശ്യമാണ്. ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ കിടക്കുകയാണെങ്കില്‍ ദഹനപ്രക്രിയ ശരീയായ രീതിയില്‍ നടക്കാതിരിക്കുകയും വയറ്റില്‍ നിന്നും അന്നനാളത്തില്‍ ആസിഡ് അധികരിക്കുകയും കഠിനമായ നെഞ്ചെരിച്ചിലിനു കാരണമാകുകയും ചെയ്യും.

5. ദഹന പ്രശ്നങ്ങൾ:
രാത്രി ഏറെ വൈകി ഭക്ഷിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Comments