Flash News
വാർത്തകൾക്കും,പരസ്യങ്ങൾക്കും ബന്ധപെടുക:9895854501,9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അമിതമായി കാപ്പി കുടിക്കുന്നത് ശരീര സൗന്ദര്യം ഇല്ലാതാക്കും: ചര്‍മ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുന്ന ഒൻപത് തരം ഭക്ഷണങ്ങളെ അറിയാം

Tuesday, December 27 2016
img

ബംഗളൂരു (www.asiavisionnews.com): സൗന്ദര്യത്തില്‍ വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചില ഭക്ഷണങ്ങള്‍ ചര്‍മത്തിനു നല്ലതാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കും. മറ്റു ചില ഭക്ഷണങ്ങള്‍ സൗന്ദര്യം കെടുത്തുകയും ചെയ്യും. ശരീരത്തിന്‌ ആവശ്യമായ വെള്ളം കിട്ടാതെ നിര്‍ജലീകരണാവസ്ഥയിലേക്ക് നീങ്ങുന്നത് ദോഷം ചെയ്യും. വരണ്ട് ചര്‍മ്മം ചുക്കിചുളിയാനും പൊട്ടാനും ഇത് ഇടയാക്കും. ചര്‍മത്തിന് ദോഷം ചെയ്യുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

1. ഉപ്പ്‌:
ചിപ്‌സ്, ഉപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകും.

2. കഫേന്‍:
കോഫിയിലും ചായയിലും കോള ഡ്രിങ്കുകളിലും കഫേന്‍ ഉണ്ട്. ഇത് ഡീഹൈഡ്രേഷന് കാരണമാകും, ഓക്‌സിഡേറ്റീവ് സ്ട്രസും ചര്‍മ്മത്തെ നശിപ്പിക്കും. അമിതമായ കാപ്പി ചര്‍ത്തിന് വരള്‍ച്ചയുണ്ടാക്കും. ചര്‍മസൗന്ദര്യം കെടുത്തും.

3. ആല്‍ക്കഹോള്‍:
മദ്യം ചര്‍മത്തിന്റെ മറ്റൊരു ശത്രുവാണ്. ജലനഷ്ടമുണ്ടാക്കുന്നതു കൊണ്ടുതന്നെ ചര്‍മം വരളാന്‍ ഇടയാക്കും. പ്രായം വളരെ പെട്ടെന്ന് കൂടിയത് പോലെ തോന്നിക്കാന്‍ മദ്യോപയോഗത്തിന് കഴിയും. മറ്റുള്ളവയെ അപേക്ഷിച്ച് അമിത പ്രായം തോന്നിക്കാനുള്ള ‘കഴിവ്’ മദ്യത്തിന് ഇരട്ടിയാണ്.

4. പഞ്ചസാര:
പഞ്ചസാര നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തിനുള്ളിലെ ഓക്‌സിഡേഷന് കാരണമാകുന്നു. ഇത് ചര്‍മ്മത്തെ മാത്രമല്ല ആന്തരിക അവയവങ്ങളേയും ദോഷമായി ബാധിക്കുന്നു.

5. ശീതളപാനീയങ്ങള്‍:
സോഡ, ശീതളപാനീയങ്ങള്‍ എന്നിവ ചര്‍മത്തിന് പെട്ടെന്നു പ്രായക്കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകും.

6. പാക്ക് ചെയ്ത ഭക്ഷണങ്ങള്‍:
പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്തെ മനോഹരമായ ചര്‍മ്മത്തിന് കോട്ടം വരുത്തിയിട്ടുണ്ടാവും.

7. ചുവന്ന ഇറച്ചി:
ചുവന്ന ഇറച്ചി കഴിയ്ക്കുന്നതും ചര്‍മത്തിന് നല്ലതല്ല. ഇതിലെ കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം ചര്‍മകോശങ്ങളെ ബാധിയ്ക്കും.

8. കൊഴുപ്പ് ഏറിയ ഭക്ഷണങ്ങള്‍:
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളിലെ ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ അധിക ചൂട് ഉണ്ടാക്കുകയും ചര്‍മ്മത്തില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

9. നിറ കൂട്ടുകളും രുചി കൂട്ടുകളും:
നിറ കൂട്ടുകളും രുചി കൂട്ടുകളും അമിതമായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ നശിപ്പിക്കും. അതില്‍ ധാരാളമായി ഉപയോഗിച്ചിരിക്കുന്ന രാസവസ്തുകള്‍ ചര്‍മ്മത്തെ മാത്രമല്ല ആരോഗ്യത്തിനും ദോഷം ചെയ്യും.

Comments