Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

വെപ്പുപല്ലുകൾ വയ്ക്കാൻ പ്ലാനുണ്ടോ? എങ്കിൽ അതിന്റെ ദോഷങ്ങൾ ഒന്ന് അറിഞ്ഞോളൂ

Thursday, January 05 2017
img

ലണ്ടൻ (www.asiavisionnews.com): നൂതന സാങ്കേതികതയുടെ സഹായത്താല്‍ സമീപകാലത്ത് വെപ്പുപല്ലുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗികള്‍ക്കു കൂടുതല്‍ സൗകര്യപ്രദമായി തീര്‍ന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ ഈരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളില്‍ പലരും തൃപ്തരല്ലെന്നതിനു ചില കാരണങ്ങള്‍ താഴെപ്പറയുന്നു:

* ചവയ്ക്കാന്‍ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാര്‍ഥ പല്ലുകള്‍ നല്‍കുന്ന സൗകര്യത്തിന്‍റെ പകുതിയില്‍ താഴെ മാത്രമേ ചവയ്ക്കലിനു വെപ്പുപല്ലുകള്‍ സഹായകമാകൂ). രുചിയും ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിന്‍റെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.

* ദുഷിച്ച ശ്വാസം, സംസാരിക്കുന്നതിനുള്ള പ്രയാസം.പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരില്‍ അസുഖകരമായ ശബ്ദങ്ങള്‍ ഉപയോക്താവിനു അലോരസമുണ്ടാക്കുംവിധമുള്ള ശബ്ദങ്ങള്‍ക്കു വെപ്പു പല്ലുകള്‍ കാരണമാകും.

* ചവയ്ക്കുന്നതിനുള്ള പ്രയാസംമൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി ആരോഗ്യം കുറയുന്നു. അളവ് തെറ്റിയതും, ന്യൂനതകളുള്ളതുമായ വെപ്പു പല്ലുകള്‍ ഉപയോക്താവിന്‍റെ ദൈനംദിന പ്രവര്‍ത്തികള്‍ക്ക് തടസം സൃഷ്ടിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും, ശാരീരിക- കായിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിനും അവര്‍ക്കു തടസം അനുഭവപ്പെടുന്നു. വ്യക്തിബന്ധങ്ങളെപ്പോലും അതു പ്രതികൂലമായി ബാധിക്കുന്നു. പല്ലുകള്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന പശകള്‍ പലപ്പോഴും ഉപകാരത്തേക്കാള്‍ ദോഷമാണ് ഉളവാക്കുന്നത്.

* താടിയെല്ലുകള്‍ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകള്‍ ചേരാതെ വരുന്നതു തടയാന്‍ മാര്‍ഗമില്ല. തത്ഫലമായി മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാകുകയും തുടര്‍ന്നു വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാകുകയും ചെയ്യുന്നു.

* ഫിക്സ് ചെയ്ത കൃത്രിമ ദന്തങ്ങളെ അപേക്ഷിച്ചു വെപ്പുപല്ലുകള്‍ക്കുള്ള ഏക മേന്മ അവയ്ക്കു ചിലവു കുറവാണെന്നുള്ളതാണ്. എന്നാല്‍ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകള്‍ക്കുപോലും ഫിക്സ് ചെയ്ത ദന്തങ്ങള്‍ നല്‍കുന്ന സുഖവും സൗകര്യവും നല്‍കാനാവില്ല.

Comments