രാത്രി വൈകി ഉറങ്ങുന്നത് ഹൃ​ദ്രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കുമെന്നു പഠനം

Wednesday, January 11 2017
img

ലണ്ടൻ (www.asiavisionnews.com): രാ​ത്രി വൈ​കി പു​ല​ർ​ച്ചെ മൂ​ന്നും നാ​ലും മ​ണി​വ​രെ​യൊ​ക്കെ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഇ​പ്പോ​ൾ അ​പൂ​ർ​വം കാ​ഴ്ച​യൊ​ന്നു​മ​ല്ല. രാ​ത്രി​യും പ​ക​ലും സാ​ധാ​ര​ണ​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പോ​ലു​മു​ണ്ട്, അ​ങ്ങ​നെ രാ​ത്രി​യി​ൽ ഉ​ണ​ർ​ന്നി​രി​ക്കു​ന്ന​വ​ർ​ക്കൊ​രു ദു:​ഖ​വാ​ർ​ത്ത​യാ​ണ് ഗ​വേ​ഷ​ക​ർ ന​ൽ​കു​ന്ന​ത്.

വൈ​കി​യു​റ​ങ്ങു​ന്ന​ത് ഹൃ​ദ്രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ൽ തെ​ളി​യു​ന്ന​ത്.

റേ​ഡി​യോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി ഒഫ് നോ​ര്‍ത്ത് അ​മേ​രി​ക്ക ന​ട​ത്തി​യ പ​ഠ​ന​മാ​ണ് വൈ​കി​യു​ള്ള ഉ​റ​ക്ക​വും ഉ​റ​ക്ക കു​റ​വും ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം താ​ളം​തെ​റ്റി​ക്കു​മെ​ന്ന്‌ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന​ത്.

ഉ​റ​ക്ക​മി​ല്ലാ​യ്മ ഹൃ​ദ​യ​സ്തം​ഭ​ന​ത്തി​നും ര​ക്ത​സ​മ്മ​ര്‍ദം കൂ​ടാ​നും ഹൃ​ദ​യ​മി​ടി​പ്പു​കൂ​ടാ​നും കാ​ര​ണ​മാ​വും. രാ​ത്രി​ജോ​ലി​ക്കാ​ര്‍ക്കും സ്ഥി​ര​മാ​യി ഉ​റ​ക്ക​മൊ​ഴി​ക്കു​ന്ന​വ​ര്‍ക്കും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത കൂ​ടു​മെ​ന്ന് യു.​എ​സി​ലെ നോ​ര്‍ത് വെ​സ്റ്റേ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. 24 മ​ണി​ക്കൂ​റും ജോ​ലി​ചെ​യ്യേ​ണ്ടി വ​രു​ന്ന ഇ​ട​യ്ക്ക് ശ​രാ​ശ​രി മൂ​ന്നു​മ​ണി​ക്കൂ​ര്‍ മാ​ത്രം ഉ​റ​ങ്ങു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഹൃ​ദ​യ​പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ൽ.

ശ​രീ​ര​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ജൈ​വ​ഘ​ടി​കാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യും അ​ല്ലാ​തെ​യും എ​ട്ടു​ദി​വ​സം മൂ​ന്നു​മ​ണി​ക്കൂ​ര്‍ വീ​തം ഉ​റ​ങ്ങാ​നാ​യി​രു​ന്നു യു​വാ​ക്ക​ള്‍ക്ക് ന​ല്‍കി​യ നി​ര്‍ദേ​ശം. ഗ​വേ​ഷ​ക​ര്‍ ഇ​വ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ര്‍ദ​വും അ​ള​ക്കു​ക​യും ര​ക്ത​വും മൂ​ത്ര​വും പ​രി​ശോ​ധി​ക്കു​ക​യും​ചെ​യ്തി​രു​ന്നു.

ഇ​തി​ല്‍ ജൈ​വ​ഘ​ടി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി ഉ​റ​ങ്ങി​യ​വ​രി​ല്‍ ഹൃ​ദ​യ​മി​ടി​പ്പി​ല്‍ വ്യ​തി​യാ​ന​മു​ണ്ടാ​യി. ഉ​റ​ക്ക​ക്കു​റ​വു​ള്ള​വ​രി​ലും സ​മ​യം​തെ​റ്റി ഉ​റ​ങ്ങു​ന്ന​വ​രി​ലും ഉ​റ​ക്കം ഗാ​ഢ​മാ​വു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ ഹൃ​ദ​യ​നാ​ഡി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം കു​റ​യു​ന്നു​ണ്ട്.
ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ല്‍ ഉ​റ​ക്ക​ത്തി​ന്‍റെ ഗാ​ഢ​മാ​യ ഘ​ട്ടം നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

ജൈ​വ​ഘ​ടി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യ ച​ര്യ​ക​ള്‍ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ത​കി​ടം​മ​റി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​രി​ല്‍ ഒ​രാ​ളാ​യ ഡാ​നി​യേ​ല ഗ്രി​മാ​ള്‍ഡി പ​റ​ഞ്ഞു. ഹൈ​പ്പ​ര്‍ ടെ​ന്‍ഷ​ന്‍ എ​ന്ന ജേ​ണ​ലി​ല്‍ ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Comments