ഗൾഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ഷിറിയ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Sunday, January 01 2017
img

ഷിറിയ (www.asiavisionnews.com): ഗൾഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ ഷിറിയ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

ഷിറിയ മദ്രസക്ക് സമീപത്തെ പരേതരായ അബ്ദുൽ റഹ്‌മാൻ പോക്കർ-ഖദീജ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ (50 ) ആണ് മരിച്ചത്.

മസ്‌ക്കറ്റിൽ ജോലി ചെയ്തു വരുന്ന അബ്ദുൽ ഖാദർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.ഒരാഴ്ചക്ക് ശേഷം തിരിച്ചു മടങ്ങാനുള്ള ഒരുക്കത്തിനിടയിൽ ഞായറാഴ്ച്ച വൈകുന്നേരം നെഞ്ച് വേദനയെ തുടർന്ന് ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിശോധനയിൽ ഹൃദയത്തിനു അസുഖം കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ നടക്കാൻ ശ്രമിക്കുകയും ഉടനെ കുഴഞ്ഞു കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.നേരത്തെ ദീർഘകാലം മക്കയിൽ ജോലി ചെയ്തിരുന്നു.മയ്യിത്ത് രാതിയോടെ ഷിറിയ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

ഭാര്യ: ഷാഹിന.സഹോദരങ്ങൾ: അന്തുഞ്ഞി,റഫീഖ്,ഹാരിസ്,ബീഫാത്തിമ്മ,നഫീസ,സഫിയ,ആയിഷ,നസീമ.

Comments