കൈക്കമ്പയിലെ ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ വൻ തീപിടുത്തം: ലക്ഷങ്ങളുടെ നഷ്ടം

Tuesday, January 03 2017
img

ഉപ്പള (www.asiavisionnews.com): ഉപ്പള കൈക്കമ്പയിലെ ഫർണിയിച്ചർ നിർമാണ കേന്ദ്രത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം.ഫയർ ഫോഴ്‌സിന്റെ സമയോചിത ഇടപെടൽ കാരണം കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നത് തടഞ്ഞതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപ്പളയിലെ അബൂബക്കര്‍ ഹാജിയുടെ ഉടമസ്ഥതയിൽ കൈക്കമ്പ ദേശീയപാതയോരത്തുള്ള ബോംബൈ ടിംബർ ഫർണിച്ചർ നിർമാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്.

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്റെ പിറകുവശത്തെ ഷെഡിന് സമീപം കൂട്ടിയിട്ടിരുന്ന മരപൊടിയില്‍ നിന്നാണ് തീ പടർന്നതെന്നു സംശയിക്കുന്നു.

ഫര്‍ണിച്ചര്‍ നിര്‍മാണത്തിനായി വെച്ചിരുന്ന വിലപിടിപ്പുള്ള മര ഉരുപ്പടികളും ഒരു മോട്ടോറും മറ്റും കത്തിനശിച്ചു.വിവരം അറിഞ്ഞു ഉപ്പളയിൽ നിന്നും രണ്ടും,കാസറഗോഡിൽ നിന്നും രണ്ടും വീതം ഫയർ യൂണിറ്റുകൾ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണക്കാൻ സാധിച്ചത്.ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്റെ മുൻവശത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ നിരവധി മെഷീന്‍ യൂണിറ്റുകളും ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു. ഇവിടെയ്ക്ക് തീപടരുന്നത് തടഞ്ഞതിനാലാണ് നാശനഷ്ടം കുറക്കാൻ സാധിച്ചത്.

Comments