ഉപ്പള നയാബസാറിൽ കണ്ടെയ്‌നര്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു

Wednesday, January 04 2017
img

ഉപ്പള (www.asiavisionnews.com): ഉപ്പള നയാബസാർ ദേശീയപാതയിൽ മംഗൽപാടി പഞ്ചായത്ത് ഓഫിസിനു മുൻവശത്ത് കണ്ടെയ്‌നര്‍ ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ മരിച്ചു.

തൃശൂര്‍ ചേലക്കരയിലെ രാമനാരായണന്‍ (55), ഭാര്യ വത്സല (38), മകന്‍ രഞ്ജിത്ത് (20), സുഹൃത്ത് നിധിന്‍ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിക്കാണ് അപകടം നടന്നത്.
മൃതദേഹങ്ങള്‍ മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃശൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ.എല്‍ 48 ഡി. 3969 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കെ.എ 19 എ.ബി 4832 നമ്പര്‍ കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ നാലുപേരും തൽക്ഷണം മരിച്ചു.

കര്‍ണാടകയിലെ കൊപ്പം എസിഎന്‍ റാവു ആയുര്‍വേദ കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രഞ്ജിത്തും, നിധിനും. കോളജിലേക്ക് മകനെ യാത്രയാക്കാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Comments