Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മീഞ്ച പഞ്ചായത്ത് മജിബയൽ ഉപതെരഞ്ഞെടുപ്പിൽ 82 .56 ശതമാനം പോളിംഗ്: ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം

Wednesday, January 04 2017
img

മഞ്ചേശ്വരം (www.asiavisionnews.com): മീഞ്ച ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ മജിബയലില്‍ ഉപതിരഞ്ഞെടുപ്പിൽ 82 .56 ശതമാനം പോളിംഗ് രേഖപ്പെടുത്തി . ബി.ജെ.പി. അംഗമായിരുന്ന യശോദ സി. ആള്‍വയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മജിബയൽ ജി.എൽ.പി.എസ് സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ രാവിലെ മുതൽ നീണ്ട ക്യൂ ആണ് ഉണ്ടായത്.തെരെഞ്ഞെടുപ്പിൽ അക്രമ സംഭവങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കുമ്പള സി.ഐ വി.വി മനോജ്,മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേത്രത്വത്തിൽ ശക്തമായ പൊലീസ് കാവലിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രചാരണത്തിൽ കണ്ടത്.സിറ്റിങ് വാര്‍ഡ് നിലനിര്‍ത്താനായി യശോദ സി. ആള്‍വയുടെ ഭര്‍ത്താവ് ചന്ദ്രഹാസ ആള്‍വയെയാണ് ബി.ജെ.പി. മത്സരിപ്പിക്കുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐയിലെ ശാന്താറാം ഷെട്ടിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ ഹസന്‍കുഞ്ഞിയുമാണ് മത്സരിക്കുന്നത്. സ്വതന്ത്രസ്ഥാനാര്‍ഥിയായി പി.ശാന്താറാം ഷെട്ടിയും രംഗത്തുണ്ട്.

ഇടതുമുന്നണിയുടെ എക്കാലത്തെയും കുത്തകയായ ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടിന് എല്‍.ഡി.എഫിലെ രാമനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. വാര്‍ഡ് പിടിച്ചെടുത്തത്. നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പി.യും ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

കഴിഞ്ഞ തവണ യശോദ 407 വോട്ടും,സി.പി.ഐയിലെ ജയരാമ.കെ 399 വോട്ടും മുസ്ലിം ലീഗിലെ ഹസൈനാർ 99 വോട്ടുമാണ് നേടിയത്.

Comments

haberler antalya haberleri

antalya rent a car