കാസർകോട് മുനിസിപ്പാലിറ്റിയിലെ ഭവന പുനർനിർമാണ പദ്ധതിയിൽ അഴിമതി:ഐ.എൻ എൽ ധർണ നടത്തി

Wednesday, January 04 2017
img

കാസർകോട് (www.asiavisionnews.com): കാസർകോട് മുനിസിപ്പാലിറ്റിയിലെ ഭവന പുനർനിർമാണ പദ്ധതിയിൽ നടത്തിയ അഴിമതിക്കെതിരെ കഴിഞ്ഞ പതിനഞ്ചു വർഷത്തെ പ്രവൃത്തിയിൽ നടന്ന അഴിമതി ആരോപണത്തെ അന്വേഷണ പരിധിയിൽ കൊണ്ടുവരുക, ആരോപണത്തിന് വിധേയരായ മുനിസിപ്പൽ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രാജി വെക്കുക, തുടങ്ങിയ ആവശ്യമുന്നയിച്ച് ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി കാസർകോട് മുനിസിപാലിറ്റിയ്ക്കു് മുന്നിൽ ധർണ നടത്തി.

ധർണ ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ഉമൈർ തളങ്കര അധ്യക്ഷത വഹിച്ചു. മുനീർ കണ്ടാളം മുഖ്യ പ്രഭാഷണം നടത്തി

സഫറുള്ള ഹാജി പട്ടേൽ, സുബൈർ പടുപ്പ്, മുസ്തഫ തോരവളപ്പ്,സി.എം.എ ജലീൽ ,റഹിം ബെണ്ടിച്ചാൽ, മൊയ്തീൻഹാജി ചാല, ഹനീഫ്‌ കടപ്പുറം, സി എച്ച് റിയാസ്, സിദ്ധീഖ് ചെങ്കള, അബൂബക്കർ പൂച്ചക്കാട്, അൻവർ മാങ്ങാട്, അബൂബക്കർ കാദിരി, എ കെ കമ്പാർ, കുഞ്ഞാമു നെല്ലിക്കുന്ന്, അഷ്റഫ് തളങ്കര, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഖാദർ ചേരങ്കൈ, സാദിഖ് കടപ്പുറം ,തളങ്കരഉമ്മർ., മുത്തുകോയ തങ്ങൾ, ഹനീഫ് എരിയപ്പാടി ,എൻ കെ ഹനീഫ് കൊട്ടിക, അബ്ദുൽ ഖാദർ സോൾക്കർ, സിദ്ധീഖ്പാലോത്ത്, അസൈൻ ഒബാമ, തുടങ്ങിയവർ പ്രസംഗിച്ചു.

അഷ്റഫ് തുരുത്തി സ്വാഗതവും മുനീർ ടി കെ, നന്ദിയും പറഞ്ഞു,

Comments