Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മീഞ്ച പഞ്ചായത്ത് മജിബയൽ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി: ഇടതുമുന്നണിക്ക് മിന്നുന്ന വിജയം

Thursday, January 05 2017
img

മഞ്ചേശ്വരം (www.asiavisionnews.com): മീഞ്ച ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ മജിബയലില്‍ ബി.ജെ.പി. അംഗമായിരുന്ന യശോദ സി. ആള്‍വയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സിറ്റിങ് സീറ്റ് പിടിച്ചെടുത്തു ഇടതു മുന്നണി മിന്നുന്ന വിജയം നേടി.133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ സ്ഥാനാർത്ഥി പി.ശാന്താറാം ഷെട്ടി വിജയിച്ചത്.

മജിബയൽ ജി.എൽ.പി.എസ് സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ 975 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.ശാന്താറാം ഷെട്ടി 542 വോട്ടും ബി.ജെ.പി സ്ഥാനാർഥി ചന്ദ്രഹാസ ആൽവ 409 വോട്ടും നേടി.മുസ്ലിം ലീഗിലെ ഹസൻ കുഞ്ഞി 17 വും സ്വതന്ത്ര സ്ഥാനാർഥി 7 വോട്ടും നേടി.

ബി.ജെ.പിയും ഇടതുമുന്നണിയും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രചാരണത്തിൽ കണ്ടത്.സിറ്റിങ് വാര്‍ഡ് നിലനിര്‍ത്താനായി യശോദ സി. ആള്‍വയുടെ ഭര്‍ത്താവ് ചന്ദ്രഹാസ ആള്‍വയെയാണ് ബി.ജെ.പി. മത്സരിപ്പിച്ചത്. സഹതാപ വോട്ടുകൾ നേടാമെന്ന കണക്കുകൂട്ടലാണ് ചന്ദ്രഹാസനെ സ്ഥാനാർഥി ആക്കാൻ കാരണമായത്.

ഇടതുമുന്നണിയുടെ എക്കാലത്തെയും കുത്തകയായ ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ട് വോട്ടിന് എല്‍.ഡി.എഫിലെ രാമനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി. വാര്‍ഡ് പിടിച്ചെടുത്തത്. നഷ്ടപ്പെട്ട വാര്‍ഡ് തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പി.യും ശക്തമായ പോരാട്ടമാണ് നടത്തിയത്

കഴിഞ്ഞ തവണ യശോദ 407 വോട്ടും,സി.പി.ഐയിലെ ജയരാമ.കെ 399 വോട്ടും മുസ്ലിം ലീഗിലെ ഹസൈനാർ 99 വോട്ടുമാണ് നേടിയത്.

Comments

haberler antalya haberleri

antalya rent a car