മഞ്ചേശ്വരം സഹകരണ ബാങ്ക് ആറാമത് ബ്രാഞ്ച് കുഞ്ചത്തൂരിൽ ഉദ്‌ഘാടനം ചെയ്തു

Thursday, January 05 2017
img

മഞ്ചേശ്വരം (www.asiavisionnews.com): മഞ്ചേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ ആറാമത് ബ്രാഞ്ച് കുഞ്ചത്തൂരിൽ പ്രവർത്തനം ആരംഭിച്ചു.

ബാങ്ക് പ്രസിഡൻറ് ബി.എം ആനന്ദ ഉദ്‌ഘാടനം ചെയ്തു.ബി.വി രാജൻ അധ്യക്ഷത വഹിച്ചു.

ഡോ.കെ.എ ഖാദർ,ദയാകര മാട,ചന്തപ്പാ മാസ്റ്റർ,സുരേഖ,യോഗേഷ് കുഞ്ചത്തൂർ എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി രാമചന്ദ്ര സ്വാഗതവും രാമദാസ് സാലിയൻ നന്ദിയും പറഞ്ഞു.

കുഞ്ചത്തൂർ പാവൂർ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ഈവനിംഗ് ബ്രാഞ്ച് 1 .30 മുതൽ തുറന്നു പ്രവർത്തിക്കും.

Comments