ബന്തിയോടിൽ അഞ്ചരക്കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു

Thursday, January 05 2017
img

ബന്തിയോട് (www.asiavisionnews.com): ബന്തിയോട്ട് അഞ്ചരക്കിലൊ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു. എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചത്. ഇന്നലെ വൈകിട്ട് കയ്യാറില്‍ വെച്ചാണ് സംഭവം. കടകളിലേക്ക് വിതരണം ചെയ്യാനാണ് പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതെന്ന് സംശയിക്കുന്നു. എക്‌സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

Comments