ഹരിതകേരളം പദ്ധതി: എസ്‌.വൈ.എസ്‌ പ്രവർത്തകർ ഉപ്പള ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു

Friday, January 06 2017
img

ഉപ്പള (www.asiavisionnews.com): കേരള സർക്കാർ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചിത്വ ദിനം പദ്ധതിയുടെ ഭാഗമായി ഉപ്പള സോൺ എസ്‌.വൈ.എസ്‌ പ്രവർത്തകർ ഉപ്പള ബസ്റ്റാന്റ് പരിസരം ശുചീകരണം നടത്തി.

സാന്ത്വനം വോളന്റീയർമാർക്ക് പുറമെ നിരവധി പേരും ശുചീകരണത്തിൽ പങ്കാളികളായി. മംഗൽപാടി സി.എച്ച്. സി ഹെൽത്ത് ഇൻസ്‌പെക്ടർ മോഹൻ ഉദ്‌ഘാടനം ചെയ്‌തു.

സോൺ പ്രസിഡൻറ് സിദ്ദീഖ് സഖാഫി , ജനറൽ സെക്രട്ടറി ഷാഫി സഅദി,ഫിനാൻസ് സെക്രട്ടറി മൊഹമ്മദാലി അഹ്‌സനി, സാന്ത്വനം പ്രസിഡൻറ് യൂസഫ് സഖാഫി, സെക്രട്ടറി മുസ്തഫ , നാസർ മുട്ടം,സിദ്ദീഖ് ലത്തീഫി , അബ്ദുൽ റഹ്‌മാൻ സഖാഫി ചിപ്പാർ, അനസ് സിദ്ദീഖി , ഉസ്മാൻ സഖാഫി, മൊയ്‌ദീൻ മാസ്റ്റർ , ഉമർ മദനി ,സത്താർ മദനി ,അബ്ദുൽ റഹ്‌മാൻ മിൽമ , മഷൂദ് ഷിറിയ തുടങ്ങിയവർ നേതൃത്വം നൽകി.

Comments