Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ യു.ഡി.എഫ് വിമത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

Friday, January 06 2017
img

ബേഡകം (www.asiavisionnews.com): കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ് വിമത ലിസി പി.ജെ തിരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണിയിലെ ഓമന ബാലകൃഷ്ണനെയാണ് ഏഴിനെതിരെ ഒമ്പത് വോട്ട് നേടി ലിസി പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ എന്‍.ടി ലക്ഷ്മിയെ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും താഴെയിറക്കിയാണ് പഞ്ചായത്ത് കോണ്‍ഗ്രസ് വിമത വിഭാഗം പിടിച്ചടക്കിയത്. 11-ാം വാര്‍ഡായ ചൂരിത്തോടിലെ അംഗമാണ് ലിസി പി.ജെ

സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ ടി ലക്ഷ്മിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെതുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

16 അംഗ പഞ്ചായത്തില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്. കോണ്‍ഗ്രസിന് അഞ്ചും ആര്‍.എസ്.പിക്ക് ഒരു സീറ്റുമായിരുന്നു. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗം പി. ദാമോദരന് കോണ്‍ഗ്രസ്, ആര്‍.എസ്.പി അംഗങ്ങള്‍ പിന്തുണച്ചതോടെ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളെ ഒരുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു.എന്നാൽ ഇവരുടെ തെരെഞ്ഞെടുപ്പ് അയോഗ്യത റദ്ദ് ചെയ്യാൻ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ കോണ്‍ഗ്രസ് ബി.ജെ.പിയുമായി കൂട്ടുകൂടുകയായിരുന്നുവെന്നു സി.പി.എം കേന്ദ്രങ്ങൾ ആരോപിച്ചു.

വിഭാഗീയ പ്രശ്‌നങ്ങളെതുടര്‍ന്ന് സംസ്ഥാനതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ബേഡകം ഏരിയാ കമ്മിറ്റി ഉള്‍പെടുന്ന പ്രദേശമാണ് കുറ്റിക്കോല്‍ പഞ്ചായത്ത്.കുറ്റിക്കോല്‍ പഞ്ചായത്ത്‌ ഭരണം ഇതാദ്യമായാണ്‌ സി.പി.എമ്മിനു നഷ്‌ടമായത്‌.

വരുന്ന നാലു വര്‍ഷവും താന്‍ പഞ്ചായത്തു പ്രസിഡണ്ടായി തുടരുമെന്നു ലിസി വാര്‍ത്താലേഖകരോട്‌ പറഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ ബി.ജെ.പി അംഗം രഞ്‌ജിനി ഇതു തിരുത്തി. ആദ്യത്തെ രണ്ടുവര്‍ഷം ലിസിക്കും അവശേഷിക്കുന്ന കാലം ബി.ജെ.പിക്കും ആയിരിക്കും പ്രസിഡണ്ട്‌ പദവിയെന്ന്‌ അവര്‍ പറഞ്ഞു.

Comments

haberler antalya haberleri

antalya rent a car