കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് ഹൊസങ്കടിയിൽ തുടക്കമായി

Saturday, January 07 2017
img

മഞ്ചേശ്വരം (www.asiavisionnews.com): കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി.എ) 26-ാം ജില്ലാ സമ്മേളനത്തിന് ഹൊസങ്കടിയിൽ തുടക്കമായി.

'ഉണരുന്ന പൊതുവിദ്യാഭ്യാസം, മാറുന്ന കേരളം' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്.

ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം മുൻ എം.പിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ,ടി.പി ഉഷ,കെ.ഹരി,പി.ഡി ശ്രീദേശവി,കെ.ആർ ജയാനന്ദ എന്നിവർ പ്രസംഗിച്ചു.സി.എച്ച് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

വൈകുന്നേരം ഹൊസങ്കടി ടൗണിൽ അധ്യാപകരുടെ പ്രകടനം നടന്നു.തുടർന്ന് നടന്ന പൊതുസമ്മേളനം എം.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.കെ.ആർ ജയാനന്ദ അധ്യക്ഷത വഹിച്ചു.

കെ.പി സന്തോഷ്‌കുമാർ,കെ.രാഘവൻ,അഹമ്മദ് ഹുസ്സൈൻ എന്നിവർ പ്രസംഗിച്ചു.

രാത്രി ഒമ്പതിന് വിവിധ കലാപരിപാടികള്‍ നടന്നു. ഞായറാഴ്ച രാവിലെ പൊതുചര്‍ച്ചയും സംഘടനാ റിപ്പോര്‍ട്ട് അവതരണവും നടക്കും . വൈകീട്ട് 3.30ന് സമ്മേളനം സമാപിക്കും.

Comments