മഞ്ചേശ്വരത്ത് 255 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റു ചെയ്തു

Monday, January 09 2017
img

മഞ്ചേശ്വരം (www.asiavisionnews.com): കര്‍ണ്ണാടകയില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്ന കാല്‍കിലോ കഞ്ചാവുമായി രണ്ട്‌ അന്യ സംസ്ഥാനതൊഴിലാളികളെ എക്‌സൈസ്‌ സംഘം അറസ്റ്റ്‌ ചെയ്‌തു.

ബീജാപൂരിലെ ഏരപ്പ (22), കര്‍ണ്ണാടക, കൊപ്പളത്തെ അശോക (22) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.

ഏരപ്പയെ വൈകീട്ട്‌ മഞ്ചേശ്വരം, മാട, പൂമണ്ണ റോഡില്‍ വെച്ച്‌ ആണ് എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത്‌ വാഴയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളില്‍ പ്ലാസ്റ്റിക്‌ കവറിലാക്കിയ നിലയില്‍ 155 ഗ്രാം കഞ്ചാവാണ്‌ പിടികൂടിയത്‌.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ്‌ കഞ്ചാവ്‌ കൊണ്ടുവന്നതെന്ന്‌ സംശയിക്കുന്നതായി എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.

അശോക (22)യെ തൂമിനാട്ട്‌ വെച്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പ്രതിയില്‍ നിന്ന്‌ 100 ഗ്രാം കഞ്ചാവ്‌ പിടികൂടി. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പ്പനയും ഉപയോഗവും വ്യാപകമാണെന്ന സൂചനകളെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ നടപടി ആരംഭിച്ചത്‌.

Comments