Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501, 9895046567 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പുത്തന്‍ ബുള്ളറ്റ് മോഷണം: ഒരാള്‍ അറസ്റ്റില്‍, രണ്ടുപേരെ തിരയുന്നു

Tuesday, January 10 2017
img

മഞ്ചേശ്വരം (www.asiavisionnews.com):വാങ്ങിയ ദിവസം തന്നെ മഞ്ചേശ്വരത്ത് നിന്നും മോഷണം പോയ പുത്തന്‍ ബുള്ളറ്റ് നായന്മാര്‍മൂലയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. യുവാവിനെ മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റ് ചെയ്തു. നായന്മാര്‍മൂലയിലെ അക്ബര്‍ (28) ആണ് അറസ്റ്റിലായത്. രണ്ടുപേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

അക്ബറിന്റെ വീട്ടില്‍ നിന്നാണ് രജിസ്ട്രേഷന്‍ പോലുമാകാത്ത ബുള്ളറ്റ് കണ്ടെത്തിയത്. താന്‍ 35,000 രൂപയ്ക്ക് വാങ്ങിയതാണെന്നാണ് അക്ബര്‍ പറയുന്നത്. 1,61,000 രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ 35,000 രൂപയ്ക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. ബോവിക്കാനം സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ എഫ്.എം അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ ഷറഫുദ്ദീന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍ സൈക്കിളാണ് ഡിസംബര്‍ 30ന് രാത്രി കവര്‍ന്നത്. അന്ന് വൈകിട്ട് നാല് മണിക്ക് മംഗലാപുരത്ത് നിന്നും വാങ്ങി കൊണ്ടുവന്ന മോട്ടോര്‍ സൈക്കിള്‍ അപ്പാര്‍ട്ട്മെന്റിന് താഴെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്നാണ് കാണാതായതായി അറിയുന്നത്.

അക്ബറിനെ കൂടാതെ വിദ്യാനഗര്‍ സ്വദേശിയേയും ആലംപാടി സ്വദേശിയേയും കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും കൂടിയാണ് കവര്‍ച്ച ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കിട്ടാനുള്ള രണ്ടുപേര്‍ നേരത്തെ വാഹന മോഷണകേസില്‍ പെട്ടിരുന്നുവത്രെ.

Comments

haberler antalya haberleri

antalya rent a car