antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri - instagram türk takipçi al sesli chat sesli sohbet sesli siteler yemek tarifleri sesli siteler

ആന്ധ്രയില്‍ വാഹനാപകടം: കുമ്പള സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ആന്ധ്രയില്‍ വാഹനാപകടം: കുമ്പള സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Sunday, March 11 2018
img

കുമ്പള (www.asiavisionnews.com): ആന്ധ്രയിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ നാല് കുമ്പള സ്വദേശികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്.ഇതിൽ ഒരാളുടെ നില ഗുരുതരം.

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കാസർകോട് കുമ്പള നായിക്കാപ്പ് സ്വദേശികളായ പക്കീരഗട്ടി, അനുജൻ മഞ്ചപ്പഗട്ടി, ഭാര്യ സുന്ദരി, മധൂർ മഞ്ഞിപ്പാടിയിലെ സദാശിവ ഗട്ടി എന്നിവരാണ് മരിച്ചത്.

തിരുപതി ക്ഷേത്രത്തിൽ പോവുന്ന വഴി ചിറ്റൂർ ബങ്കാള പാളയത്തായിരുന്നു അപകടം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ച സൈലേ കാറിന്റെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. തറവാട്ടിലെ മുടിപ്പ്പൂജ കഴിഞ്ഞ് അത് സമർപ്പിക്കാനായി തിരുപതിയിലേക്ക് പോയതായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവർ കാറിൽ തിരുപതിയിലേക്ക് പുറപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

ലക്ഷ്മി, നാഗവേണി, ഭോജഗട്ടി, മാധവ ഗട്ടി, ഹരിഷഗട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ലക്ഷ്മിയുടെ നില ഗുരുതരമാണ്.

Comments

haberler antalya haberleri

antalya rent a car