antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri instagram yavaş beğeni satın al

മഞ്ചേശ്വരത്ത് കഞ്ചാവ് കടത്താൻ ശ്രമം: ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി കുമ്പള സ്വദേശി അറസ്റ്റിൽ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മഞ്ചേശ്വരത്ത് കഞ്ചാവ് കടത്താൻ ശ്രമം: ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി കുമ്പള സ്വദേശി അറസ്റ്റിൽ

Tuesday, March 13 2018
img

കുമ്പള (www.asiavisionnews.com): ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്കുമായി രക്ഷപെട്ടു.

കന്യാപാടിയിലെ അഹ് മദ് ജംഷീറിനെ (20)യാണ് കുമ്പള എക്സൈസ് സംഘം പിടികൂടിയത്.ഇയാളിൽ നിന്നും ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം മഞ്ചേശ്വരത്താണ് സംഭവം. അഹ് മദ് ജംഷീറും സുഹൃത്തും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് കൈകാണിച്ചെങ്കിലും ഇവർ നിര്‍ത്താതെ പോവുകയായിരുന്നു.

ഇതോടെ എക്സൈസ് ഇരുവരെയും പിന്തുടരുകയായിരുന്നു. ഇതിനിടെ ബൈക്കിന് പിറകിലിരുന്ന അഹ് മദ് ജംഷീര്‍ കഞ്ചാവ് റോഡരികിലുള്ള കെട്ടിടത്തിലേക്ക് വലിച്ചെറിയുന്നതിനിടെ റോഡിലേക്ക് വീണു.

പിന്തുടര്‍ന്നെത്തിയ എക്സൈസ് സംഘം ജംഷീറിനെ പിടികൂടിയെങ്കിലും സുഹൃത്ത് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ജംഷീറിനെ പിന്നീട് അറസ്റ്റു ചെയ്തു

Comments

haberler antalya haberleri

antalya rent a car