antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ: കൃഷിക്കും ആരോഗ്യത്തിനും ഊന്നൽ | ASIAVISION NEWS
Flash News
മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ: കൃഷിക്കും ആരോഗ്യത്തിനും ഊന്നൽ

Tuesday, March 13 2018
img

മഞ്ചേശ്വരം (www.asiavisionnews.com): മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2018 -2019 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മമത ദിവാകർ അധ്യക്ഷത വഹിച്ചു.

കൃഷി, ആരോഗ്യം, പാർപ്പിടം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ഏഴരക്കോടിയുടെ അടങ്കൽ വരുന്ന കരട് പദ്ധതി നിർദ്ദേശം സെമിനാറിൽ ചർച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, പൈവളിഗെ പഞ്ചായത്ത് പ്രസിഡൻറ് ഭാരതി.ജെ.ഷെട്ടി, മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറ് ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുസ്തഫ ഉദ്യാവർ, അംഗങ്ങളായ കെ.ആർ ജയാനന്ദ, സദാശിവ, പ്രസാദ് റായ്, പ്രദീപ് കുമാർ, മിസ്‌ബാന, സാഹിറ ബാനു, ആശാലത, സഫ്രീന തുടങ്ങിയവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും പ്ലാൻ കോ-ഓഡിനേറ്റർ നന്ദിയും പറഞ്ഞു.

Comments

haberler antalya haberleri

antalya rent a car