antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri - instagram türk takipçi al sesli chat sesli sohbet sesli siteler yemek tarifleri sesli siteler

ഹൊസങ്കടിയിലെ വാച്ച്‌ വര്‍ക്‌സ്‌ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി: ശിക്ഷാ തീയ്യതി 16ന്‌ തീരുമാനിക്കും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഹൊസങ്കടിയിലെ വാച്ച്‌ വര്‍ക്‌സ്‌ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയായി: ശിക്ഷാ തീയ്യതി 16ന്‌ തീരുമാനിക്കും

Tuesday, March 13 2018
img

മഞ്ചേശ്വരം (www.asiavisionnews.com): വാച്ചു വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍ സ്‌ കോടതി(രണ്ട്‌)യില്‍ പൂര്‍ത്തിയായി. ശിക്ഷാ തീയ്യതി 16ന്‌ തീരുമാനിക്കും.

ഹൊസങ്കടി-ആനക്കല്ല്‌ റോഡിലെ ടൈംമാക്‌സ്‌ വാച്ച്‌ വര്‍ക്‌സ്‌ ഉടമ മഞ്ചേശ്വരം, പത്താംമൈല്‍ ഉദ്യാവാര്‍ തോട്ട സ്‌കൂളിനടുത്തെ സുരേഷ്‌ (51) കുത്തേറ്റു മരിച്ച കേസിന്റെ വിചാരണയാണ്‌ പൂര്‍ത്തിയായത്‌.

മഞ്ചേശ്വരം, ബഡാജെ, ഗോബി കോമ്പൗണ്ടില്‍ താമസക്കാരനായ ഇബ്രാഹിം ഖലീല്‍ (32)ആണ്‌ പ്രതി. 2015 മാര്‍ച്ച്‌ 16ന്‌ വൈകുന്നേരം മൂന്നിനു വാച്ചുകടയ്‌ക്കു സമീപത്തെ എം.കെ സ്റ്റോറിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ പൊലീസ്‌ കേസ്‌.

സംഭവം നടക്കുന്നതിനു ഏതാനും ദിവസം മുമ്പ്‌ ഇബ്രാഹിം ഖലീലിനെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. അക്രമി സംഘത്തില്‍ സുരേഷും ഉണ്ടായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌.

കുമ്പള സി.ഐ ആയിരുന്ന കെ.പി.സുരേഷ്‌ കുമാര്‍ അന്വേഷിച്ച കേസില്‍ 43 സാക്ഷികളാണുള്ളത്‌.

Comments

haberler antalya haberleri

antalya rent a car