antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri - instagram türk takipçi al sesli chat sesli sohbet sesli siteler yemek tarifleri sesli siteler

ഉപ്പളയിൽ സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയെന്നാരോപിച്ച്‌ സദാചാര ഗുണ്ടാ ആക്രമണം:കണ്ണാടിപാറ സ്വദേശികളായ നാലു പേര്‍ അറസ്റ്റില്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഉപ്പളയിൽ സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയെന്നാരോപിച്ച്‌ സദാചാര ഗുണ്ടാ ആക്രമണം:കണ്ണാടിപാറ സ്വദേശികളായ നാലു പേര്‍ അറസ്റ്റില്‍

Friday, April 13 2018
img

ഉപ്പള (www.asiavisionnews.com): സ്ത്രീയെ വീട്ടില്‍ വിളിച്ചുവരുത്തിയെന്നാരോപിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക് സദാചാര ഗുണ്ടാ ആക്രമണ നടത്തിയ കേസിൽ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു.

കണ്ണാടിപാറയിലെ മുഹമ്മദ് ഷമ്മാസ് (22), കെദക്കാറിലെ ബി.എം. മുഹമ്മദ് ഷമൂല്‍ (20), കണ്ണാടിപാറയിലെ മുഹമ്മദ് അഷ്‌റഫ് (19), കണ്ണാടിപാറയിലെ മുഹമ്മദ് യൂനുസ് (20) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി 26 ന് രാത്രി ഒമ്ബത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോഡ്രൈവറായ നൗഷാദ് ആണ് മര്‍ദനത്തിനിരയായത്. വാടക വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ കഴുകയായിരുന്ന നൗഷാദ് ഭാര്യ വീട്ടിലില്ലാത്ത നേരത്ത് ഏതോ ഒരു സ്ത്രീയെ വീട്ടില്‍ വിളിച്ചു വരുത്തി എന്നാരോപിച്ചാണ് സംഘം അക്രമിച്ചത്.

മാരകായുധങ്ങളുമായെത്തിയ സംഘം ഓട്ടോ റിക്ഷ അടിച്ചു തകര്‍ക്കുകയും വീട്ടിനകത്ത് കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായി നൗഷാദിന്റെ പരാതിയില്‍ പറയുന്നു.

കേസില്‍ ഇനി മുസ്തഫ, നസീര്‍ എന്നിവരെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Comments

haberler antalya haberleri

antalya rent a car