antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ പ്രസ് ക്ലബ് അനുശോചിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തിൽ പ്രസ് ക്ലബ് അനുശോചിച്ചു

Saturday, October 20 2018
img

മഞ്ചേശ്വരം (www.asiavisionnews.com): മഞ്ചേശ്വരം എം.എൽ.എ പി.ബി അബ്ദുൽ റസാഖിന്റെ നിര്യാണത്തിൽ മഞ്ചേശ്വരം പ്രസ് ക്ലബ് അനുശോചിച്ചു.

മഞ്ചേശ്വരം മണ്ഡലം കണ്ട മികച്ച സാമാജികനും വികസന നായകനായിരുന്നു അന്തരിച്ച പിബി അബ്ദുൽ റസാഖ്. നാടിന്റെ വികസനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച ജനപ്രതിനിധി എന്നതിന് പുറമെ പിന്നോക്ക പ്രദേശമായ മഞ്ചേശ്വരത്തെ മാധ്യമ രംഗത്തെ വളർച്ചക്ക് സഹായം ചെയ്ത വ്യക്തി കൂടിയായിരുന്നു വിടപറഞ്ഞതെന്നു അനുശോചന യോഗം പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകൻ ഹർഷദ് വോർക്കാടി യോഗം ഉദ്‌ഘാടനം ചെയ്തു. മഞ്ചേശ്വരം പ്രസ് ക്ലബ് പ്രസിഡൻറ് അനീസ് ഉപ്പള അധ്യക്ഷത വഹിച്ചു.

റഹ്‌മാൻ ഉദ്യാവർ, ആരിഫ് മച്ചംപാടി, സായ് ഭദ്ര റായ്, അബ്ദുൽ റഹ്‌മാൻ പാറക്കട്ട, സലാം വോർക്കാടി, രത്തൻ ഹൊസങ്കടി എന്നിവർ സംസാരിച്ചു.

സെക്രട്ടറി സനൽ കുമാർ സ്വാഗതവും ട്രഷറർ ജഗദീഷ് പ്രതാപ് നഗർ നന്ദിയും പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car