antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al yemek tarifleri

പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ഉപ്പളയിലും ഖബറടക്കത്തിനും എത്തിയത് ആയിരങ്ങളെത്തി | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ ഉപ്പളയിലും ഖബറടക്കത്തിനും എത്തിയത് ആയിരങ്ങളെത്തി

Sunday, October 21 2018
img

മഞ്ചേശ്വരം (www.asiavisionnews.com): അന്തരിച്ച മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാഖിന്റെ മൃതദേഹം ഒരു നോക്ക് കാണാൻ ഉപ്പളയിലെത്തിയത് ആയിരങ്ങൾ.

ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്തുള്ള മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസിൽ ഉച്ചക്ക് രണ്ടര മണിയോടെ പൊതുദർശനത്തിനു വെച്ച പ്രിയനേതാവിനെ കാണാൻ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ തിങ്ങി നിറഞ്ഞപ്പോൾ ബസ് സ്റ്റാൻഡും പരിസരവും ജനങ്ങളാൽ തിങ്ങിനിറഞ്ഞു.

ഒരു മണിക്കൂറിനു പൊതുദർശനത്തിനു വെച്ച മൃതദേഹം ജാനബാഹുല്യത്താൽ രണ്ടു മണിക്കൊരു കഴിഞ്ഞാണ് സ്വവസതിയിലേക്ക് കൊണ്ട് പോകാൻ കഴിഞ്ഞത്.

രാത്രി 10മണിയോടെ നടന്ന ഖബറടക്ക ചടങ്ങിലും നാടിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള ആളുകളെ കൊണ്ട് ആലംപാടി ജുമാമസ്ജിദ് പരിസരം നിറഞ്ഞിരുന്നു.

ഇന്നലെ പുലര്‍ച്ചെ മരണ വാര്‍ത്ത പരന്നത് മുതല്‍ നായന്മാര്‍മൂലയിലെ വീട്ടിലേക്ക് കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഒഴുകിയെത്തിത്. ഇത് രാത്രി 10മണിവരെയും നീണ്ടു.

ഉച്ചക്ക് മൂന്ന് മണിയോടെ താന്‍ പ്രതിനിധീകരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള മുസ്‌ലിം ലീഗ് ഓഫീസിന് സമീപം പൊതു ദര്‍ശനത്തിന് വെച്ചപ്പോഴും മണ്ഡലത്തിലെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു.

സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ ഇടം നേടിയ നേതാവിനോടുള്ള ജനകീയത തന്നെയാണ് ഇവിടെ പ്രകടമായത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car