antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

എം.സി.ഖമറുദ്ദീൻ മുംബെയിലും ഉണ്ണിത്താൻ ബെംഗളൂരുവിലും: മഞ്ചേശ്വരത്തെ പ്രചാരണം അയൽ സംസ്ഥാനത്തേക്കും | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

എം.സി.ഖമറുദ്ദീൻ മുംബെയിലും ഉണ്ണിത്താൻ ബെംഗളൂരുവിലും: മഞ്ചേശ്വരത്തെ പ്രചാരണം അയൽ സംസ്ഥാനത്തേക്കും

Monday, October 07 2019
img

മഞ്ചേശ്വരം (www.asiavisionnews.com): മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും തെരെഞ്ഞെടുപ്പ് ചൂടിനിടയിലും അയൽ സംസ്ഥാനത്തേക്ക്.

സ്വകാര്യ ആവശ്യത്തിനോ മറ്റു ആവശ്യത്തിനോ അല്ല ഈ യാത്ര. മഞ്ചേശ്വരത്തെ അയ്യായിരത്തിലേറെ വോട്ടർമാർ മുംബൈ, ബംഗളൂരു, പൂന,ഗോവ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേരളത്തിലെ നഗരങ്ങളിലുമാണ് അധിവസിക്കുന്നത്.

മഞ്ചേശ്വത്തെ വോട്ടുമാരെ കാണാൻ യുഡിഎഫ് സ്ഥാനാർഥി എം.സി.ഖമറുദ്ദീൻ മുംബെയിലും രാജ്മോഹൻ ഉണ്ണിത്താൻ എംപി ബാംഗ്ളൂരിലേക്കും യാത്ര തിരിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തിലെ നൂറോളം ജമാഅത്ത് കമ്മിറ്റികളുടെ ശാഖകൾ മുബൈയിലെ വിവിധയിടങ്ങളിലുണ്ട്. ഇതിലെ യുഡിഎഫ് അനുഭാവികളായ വോട്ടർർമാരെ പങ്കെടുപ്പിച്ചു നടത്തുന്ന കൺവൻഷനിലെത്തി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താനും കുടുംബത്തിലെ വോട്ട് ഉറപ്പിക്കാനാണ് ലക്ഷ്യം.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷറഫ് ഒരു ദിവസം മുമ്പ് തന്നെ മുംബെയിലെത്തി പ്രവർത്തകരെ ഒരുക്കിയിരുന്നു.

ബെംഗളൂരുവിലെ കൺവൻഷൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉപ്പള സ്വദേശികളുടെ യോഗവും കഴിഞ്ഞ ദിവസം നടന്നിരുന്നു.

ഉപ്പള മണ്ണംകുഴി സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം പാളയത്തെ മൂന്നു ഹോട്ടലുകളിലെ ജീവനക്കാരിൽ 120 പേർക്കും മഞ്ചേശ്വരത്ത് വോട്ടുണ്ട്. ഇതിനു പുറമേ സമീപ പ്രദേശത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനാളുകൾ വേറെയുണ്ട്.

ഇടതുമുന്നണിയുടെ അയൽ സംസ്ഥാനങ്ങളിലെയും, കേരളത്തിലെ നഗരങ്ങളിലെയും തെരെഞ്ഞെടുപ്പ് പ്രചാരണവും കൺവെൻഷനുകളും ഉടനെ ആരംഭിക്കും.

അയ്യായിരത്തോളം വോട്ടുകളാണ് ഇത്തരത്തിൽ മറ്റു നഗരങ്ങളിൽ ഉള്ളത്. സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്ന പ്രധാന വോട്ട് ബാങ്കായായതിനാൽ തന്നെയാണ് പ്രചാരണത്തിരക്കിലും സ്ഥാനാർഥികൾ വോട്ട് തേടി മറുനാട്ടിൽ പറന്നെത്തുന്നത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car