antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മഞ്ചേശ്വരത്തെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ബസ് സൗകര്യമില്ല: തീരാദുരിതത്തില്‍ യാത്രക്കാര്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മഞ്ചേശ്വരത്തെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ബസ് സൗകര്യമില്ല: തീരാദുരിതത്തില്‍ യാത്രക്കാര്‍

Monday, October 07 2019
img

മഞ്ചേശ്വരം (www.asiavisionnews.com): കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ യാത്രാപ്രശ്നം രൂക്ഷം. നല്ല റോഡുണ്ടായിട്ടും ബസ്‌സൗകര്യമില്ലാത്തതാണ് ദുരിതത്തിന് കാരണം.

അതിര്‍ത്തി പഞ്ചായത്തുകളായ വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ എന്നിവിടങ്ങളിലെ യാത്രക്കാരാണ് ബസ്സില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. അതിര്‍ത്തിമേഖലയിലെ ഹൊസങ്കടി-ആനക്കല്ല് റൂട്ടില്‍ ബസ് സൗകര്യമുണ്ട്.

എന്നാല്‍, റോഡുണ്ടായിട്ടും ആവശ്യത്തിന് ബസ്സില്ലാത്ത മലയോരമേഖലയാണ് ബാക്രബയല്‍, പാത്തൂര്‍ എന്നിവ. ഇവിടെനിന്ന് ഹൊസങ്കടിയിലേക്ക് 19 കിലോമീറ്ററോളം ദൂരമുണ്ട്. ബി.സി. റോഡ്-ബാക്രവയല്‍-വൊര്‍ക്കാടി-ഹൊസങ്കടി വഴി കാസര്‍കോട്ടേക്ക് ബസ്‌റൂട്ടുണ്ടെങ്കിലും ഇതുവഴി ബസ്സുകള്‍ ഓടുന്നില്ല.

കര്‍ണാടക കെ.എസ്.ആര്‍.ടി.സി.യുടെ ഏക ബസ് കടന്നുപോകുന്നതാകട്ടെ കാസര്‍കോട്-ബി.സി.റോഡ്-മുടിപ്പുവഴി-തൊക്കോട്ട് പാതയിലൂടെയാണ്. അതിര്‍ത്തിപ്പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടുന്നുമില്ല. വൊര്‍ക്കാടിയില്‍ ആവശ്യത്തിന് ബസ്‌സര്‍വീസില്ലാത്തത് വിദ്യാര്‍ഥികളെയും കര്‍ഷകരെയും മറ്റ് സ്ഥിരയാത്രക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വൊര്‍ക്കാടി പഞ്ചായത്തിലെ പ്രധാനപാതയാണ് മലയോരഹൈവേയുടെ ഭാഗമായ നന്ദാരപ്പദവ്-സുങ്കതകട്ട റോഡ്‌. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള റോഡുകൂടിയാണിതെങ്കിലും ഇതുവരെ ബസ്‌സൗകര്യമായിട്ടില്ല. നന്ദാരപ്പദവില്‍ മലയോരഹൈവേ ആരംഭിക്കുന്നത് വൊര്‍ക്കാടി പഞ്ചായത്തിലാണ്.

ഈ റൂട്ടില്‍ രണ്ട് കര്‍ണാടക സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, അവ മൂറുഗോളിയില്‍നിന്ന് തിരിഞ്ഞ് ആനക്കല്ല് തവിടുഗോളി ഭാഗത്തേക്കാണ് പോകുന്നത്.

ഹൊസങ്കടി-മഞ്ചേശ്വരം ഭാഗത്തേക്ക് ബസ്സില്ലാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. നന്ദാരപ്പദവുമുതല്‍ സുങ്കതകട്ടവരെ മലയോരഹൈവേയുടെ ദൂരം 6.300 കിലോമീറ്ററാണ്. ഇവിടുത്തെ ഗ്രാമങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി യാത്രാക്ലേശം നേരിടുകയാണ്.

കൃഷി ഓഫീസിലേക്കും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്കും സര്‍ക്കാര്‍ ആസ്പത്രിയിലേക്കുമെല്ലാം നാട്ടുകാര്‍ക്ക് എത്തിപ്പെടണമെങ്കില്‍ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം.

മെച്ചപ്പെട്ട റോഡുസൗകര്യമുള്ള നന്ദാരപ്പദവ്-സുങ്കതകട്ട-കാസര്‍കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള-കര്‍ണാടക ഗതാഗതമന്ത്രിമാര്‍ക്ക് നാട്ടുകാര്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു.

എന്നാല്‍, കേരള-കര്‍ണാടക റോഡുകളുടെ പട്ടികയില്‍ ഈ റോഡ് ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ബസ്സനുവദിക്കാത്തതെന്ന് കര്‍ണാടക ഗതാഗത വകുപ്പ് ഇവരെ അറിയിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായുമില്ല.

പൈവളിഗെ-ചേവാര്‍-പെര്‍മുദ റൂട്ടിലും ബസ്സില്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നു. മീഞ്ച പഞ്ചായത്തിലെ മിയാപദവ്, ബായിക്കട്ട, പൈവളിഗെ പഞ്ചായത്തിലെ കല്ലിഗെ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നല്ല റോഡുണ്ടെങ്കിലും ബസ് സൗകര്യമില്ല.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car