Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റൈയുടെ ഭാര്യ സഹോദരനും സിപിഐ നേതാവുമായ എം ഗോവിന്ദ ഹെഗ്‌ഡെ അന്തരിച്ചു

Tuesday, October 08 2019
img

മഞ്ചേശ്വരം (www.asiavisionnews.com): സിപിഐ നേതാവും മജിബയൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ മീഞ്ച ബജകിന്നിയായിലെ എം ഗോവിന്ദൻ (64 ) അന്തരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ നെഞ്ച് വേദനയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിപിഐ മുൻ ജില്ലാ കമ്മിറ്റി അംഗം, കിസാൻസഭയുടെ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്, എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.

പരേതനായ നാരായണൻ- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: സുധ. മക്കൾ: കിഷൻ, സച്ചിൻ, ക്ഷേമ, സഹോദരങ്ങൾ: മഞ്ചേശ്വരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റൈയുടെ ഭാര്യ കാവേരി, മോഹന ഹെഗ്‌ഡെ, സത്യവതി, ഇന്ദിര, പരേതയായ രാമചന്ദ്രൻ.

മൃതദേഹം ഉച്ചയ്ക്ക് മൂന്നു മണിയോടെ വീട്ടു വളപ്പിൽ സംസ്‌ക്കരിച്ചു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car