antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ബേക്കൽ കോട്ട ഹെലിക്കോപ്റ്ററിൽ കാണാം: 1 മണിക്കൂർ പറക്കലിന് ചാർജ് ഇങ്ങനെ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ബേക്കൽ കോട്ട ഹെലിക്കോപ്റ്ററിൽ കാണാം: 1 മണിക്കൂർ പറക്കലിന് ചാർജ് ഇങ്ങനെ

Tuesday, November 05 2019
img

മംഗളൂരു (www.asiavisionnews.com): ബേക്കൽ കോട്ടയുടെ ദൃശ്യഭംഗി രാജ്യാന്തര തലങ്ങളിലെത്തിക്കാൻ മംഗളൂരു തുറമുഖത്തിന്റെ (എൻഎംപിടി) പദ്ധതി.

വിദേശ സഞ്ചാരികളുമായി തുറമുഖത്ത് എത്തുന്ന കപ്പലുകളിലെ സഞ്ചാരികളെ ഹെലികോപ്റ്ററിൽ ബേക്കലിന്റെ ആകാശ കാഴ്ച കാണാൻ അവസരം ഒരുക്കുകയാണു തുറമുഖം.

ഈ സീസണിൽ ഇന്നലെ എത്തിയ ആദ്യ കപ്പലിലെ യാത്രക്കാർ ആകാശത്തു വട്ടമിട്ട് ബേക്കലിന്റെ ഭംഗി ആസ്വദിച്ചു. 5 പേർക്ക് യാത്രചെയ്യാവുന്ന ഹെലിക്കോപ്റ്ററിൽ 4 സഞ്ചാരികളാണ് ഇന്നലെ ബേക്കൽ കോട്ട കാണാൻ പോയത്.

മംഗളൂരു തുറമുഖം ഇതാദ്യമായാണ് ആകാശ ടൂറിസം നടപ്പാക്കുന്നത്. 1 മണിക്കൂർ വീതമുള്ള പറക്കലിന് ഒരാൾക്ക് 25000 രൂപയാണ് ഈടാക്കുന്നത്.

കേരള വിനോദ സഞ്ചാര വകുപ്പുമായി ചേർന്ന് ബേക്കൽ കോട്ടയിൽ ഹെലിപാഡ് ഒരുക്കി യാത്രക്കാരെ ഇറക്കാനുള്ള സംവിധാനവും പരിഗണിക്കുന്നതായി തുറമുഖ ചെയർമാൻ എ.വി.രമണ അറിയിച്ചു.

ഈ സീസണിൽ തന്നെ 16 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹെലിക്കോപ്റ്റർ സർവീസും ആരംഭിക്കും. ഈ വർഷത്തെ കപ്പൽ വിനോദസഞ്ചാര സീസണ് തുടക്കമിട്ട് ജർമൻ കപ്പലായ എയ്ഡ വിതയാണ് ഇന്നലെ രാവിലെ മംഗളൂരു തുറമുഖത്ത് എത്തിയത്.

1154 യാത്രക്കാരും 407 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രാത്രി ഇവിടെ നിന്നു പുറപ്പെട്ട കപ്പൽ ഇന്നു കൊച്ചിയിലെത്തും. അവിടെ നിന്നു മാലദ്വീപ് വഴി ശ്രീലങ്കയിലേക്കു പോകും. ഈ സീസണിൽ മാർച്ച് വരെ 24 യാത്രാ കപ്പലുകൾ മംഗളൂരുവിലെത്തും.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car