antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

മംഗൽപാടി പഞ്ചായത്ത് കേരളോത്സവം നവംബർ 11 മുതൽ 17 വരെ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

മംഗൽപാടി പഞ്ചായത്ത് കേരളോത്സവം നവംബർ 11 മുതൽ 17 വരെ

Thursday, November 07 2019
img

ഉപ്പള (www.asiavisionnews.com): യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം-2019 ൻറെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് കേരളോത്സവം നവംബർ 11 മുതൽ 17 വരെ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് പറഞ്ഞു.

കേരളോത്സവം നടക്കുന്ന തീയതി, സമയം, സ്ഥലം, വിഭാഗം, എന്നീ ക്രമത്തിൽ...

നവംബർ 11 : തിങ്കൾ വൈകുന്നേരം ആറ് മണിക്ക് ജനപ്രിയ സെവൻ ലവ് ക്ലബ് ഗ്രൗണ്ട് (ഫ്ളഡ് ലൈറ്റ്)

നവംബർ 12 : ചൊവ്വാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് ഷട്ടിൽ ബാഡ്‌മിന്റൽ (സിംഗിൾ,ഡബിൾ) ഓൾഡ് രഞ്ജിത്ത് തിയേറ്റർ, കൈക്കമ്പ.

നവംബർ 13 : ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ക്രിക്കറ്റ്, വടംവലി. മണ്ണംക്കുഴി സ്റ്റേഡിയം.

നവംബർ 14 : വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഫുട്ബാൾ, മണ്ണംക്കുഴി സ്റ്റേഡിയം.

നവംബർ 15 : വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക്, കബഡി , സുബാഷ് നഗർ ഗ്രൗണ്ട്, കണ്ണാടിപ്പാറ (ഫ്ളഡ് ലൈറ്റ്).

നവംബർ 15 : വെള്ളിയാഴ്ച്ച രാവിലെ 10 മാണി മുതൽ, ചെസ്, സ്റ്റേജിതര മത്സരങ്ങൾ . പി.എം മൊയ്‌തീൻ കുഞ്ഞി ഹാജി മെമ്മോറിയൽ പഞ്ചായത്ത് കോൺഫറൻസ് ഹാൾ. മംഗൽപാടി.

നവംബർ 15 : വെള്ളിയാഴ്ച്ച രാവിലെ 10 മാണി മുതൽ കാർഷിക മത്സരങ്ങൾ. ചെറുഗോളി.

നവംബർ 16 : ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ , സ്‌പോർട് സ്, അത്ലറ്റിക്സ്. മണ്ണംക്കുഴി സ്റ്റേഡിയം.

നവംബർ 16 : ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ നീന്തൽ മത്സരങ്ങൾ, പഞ്ചായത്ത് കുളം, ബന്തിയോട്.

നവംബർ 16 : ഞായറാഴ്ച്ച രാവിലെ 10 മുതൽ കലാ മത്സരങ്ങൾ, ഉപ്പള ഹയർസെക്കന്ററി സ്‌കൂൾ.

രജിസ്റ്റ്രേഷൻ 08 - 11 -2019 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണി വരെ ആയിരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car