antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

ജില്ലയിൽ വിവിധ തസ്തികകളിൽ 346 പൊലീസ് ഉദ്യോഗസ്ഥർക്കു ഗ്രേഡ് പ്രമോഷൻ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

ജില്ലയിൽ വിവിധ തസ്തികകളിൽ 346 പൊലീസ് ഉദ്യോഗസ്ഥർക്കു ഗ്രേഡ് പ്രമോഷൻ

Thursday, November 07 2019
img

കാസറഗോഡ് (www.asiavisionnews.com): ജില്ലയിൽ വിവിധ തസ്തികകളിൽ 346 പൊലീസ് ഉദ്യോഗസ്ഥർക്കു ഗ്രേഡ് പ്രമോഷൻ.

25 വർഷം സേവന കാലാവധി പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർമാരെ എസ്ഐമാരായും 20 വർഷം സേവനം പൂർത്തിയാക്കിയവരെ എഎസ്ഐമാരായും 12 വർഷം സേവനം നടത്തിയവരെ സീനിയർ സിവി‍ൽ പൊലീസ് ഓഫിസർമാരുമായാണ് ഗ്രേഡ് പ്രമോഷൻ അനുവദിച്ചത്.

ഇവർക്കു സാമ്പത്തികമോ തൊഴിൽപരമായ ആനുകൂല്യങ്ങളോ ലഭിക്കില്ല. തസ്തികയിലും യൂണിഫോമിലും മാത്രമാണ് മാറ്റം.

ജില്ലയിൽ വനിത സിവി‍ൽ പൊലീസ് ഓഫിസർമാർ ഉൾപ്പെടെ 190 സിവിൽ പൊലീസ് ഓഫിസർമാർക്കാണ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായി സ്ഥാനക്കയറ്റം നൽകിയത്.

68 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരെ എഎസ്ഐമാരായും 38 എഎസ്ഐമാരെയും 50 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരെയും എസ്ഐമാരായും നിയമിച്ചു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments

haberler antalya haberleri

antalya rent a car