antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

കൗമാരക്കാരനെതിരെ നെയ്മറുടെ ക്രൂര ഫൗള്‍: രൂക്ഷ വിമര്‍ശനവുമായി ഫുട്ബോള്‍ ലോകം | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കൗമാരക്കാരനെതിരെ നെയ്മറുടെ ക്രൂര ഫൗള്‍: രൂക്ഷ വിമര്‍ശനവുമായി ഫുട്ബോള്‍ ലോകം

Friday, July 27 2018
img

സാന്റോസ് (www.asiavisionnews.com): ലോകത്തിലെ ഏറ്റവും കഴിവുള്ള താരങ്ങളില്‍ ഒരാളാണെങ്കിലും നിക്ഷ്പക്ഷ ആരാധകരുടെ പ്രിയതാരമെന്ന രീതിയിലുള്ള വലിപ്പം നെയ്മര്‍ക്ക് അവകാശപ്പെടാനില്ല.

കളിക്കളത്തില്‍ താരം പലപ്പോഴും കാണിക്കുന്ന മാന്യതയില്ലാത്ത പെരുമാറ്റമാണ് ഇതിനു പ്രധാന കാരണം. ഇപ്പോള്‍ നെയ്മറുടെ പെരുമാറ്റത്തെ സംബന്ധിച്ച് കൂടുതല്‍ മോശമായ വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബ്രസീലില്‍ നടന്ന ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സൗഹൃദ മത്സരത്തില്‍ ഒരു കൗമാരതാരത്തെ അനാവശ്യമായി ഫൗള്‍ ചെയ്യുന്ന നെയ്മറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്.

സാന്റോസില്‍ വച്ചു നടന്ന അഞ്ചു പേര്‍ കളിക്കുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് നെയ്മര്‍ എതിര്‍താരത്തെ അനാവശ്യമായി ഇടിച്ചിടുന്നത്. നെയ്മര്‍ ഫൈവ്‌സും മറ്റൊരു ടീമും തമ്മില്‍ നടന്ന മത്സരത്തിനിടെ നെയ്മറെ ടാക്കിള്‍ ചെയ്ത ഒരു സാധാരണ കൗമാര താരത്തെയാണ് നെയ്മര്‍ പിന്നീട് പന്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടെ ഇടിച്ചിടുന്നത്.

തന്റെ സാധാരണ ട്രിക്കുകള്‍ വഴി എതിരാളികളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപ്രശസ്തനായ ഒരു കൗമാരതാരം താരത്തെ മികച്ച രീതിയില്‍ തടുത്തു നിര്‍ത്തിയതു തന്നെയാണ് നെയ്മറെ ചൊടിപ്പിച്ചതെന്ന് നിസംശയം പറയാം. റഫറി ഫൗള്‍ വിധിച്ചപ്പോള്‍ താരം അതിഷ്ടപ്പെടാതെ തലയാട്ടുന്നതും കാണാം.

ബാഴ്‌സലോണയില്‍ ഉള്ളപ്പോള്‍ തന്നെ പല തവണ കളിക്കളത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ നെയ്മര്‍ പ്രശസ്തനായിരുന്നു. അവിടെ നിന്നും പിഎസ്ജിയില്‍ എത്തിയപ്പോഴും സഹതാരങ്ങളുമായും ലീഗിലെ തന്നെ മറ്റു താരങ്ങളുമായും പ്രശ്‌നങ്ങളുണ്ടായതിന്റെ പേരില്‍ നെയ്മര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഈ ലോകകപ്പില്‍ തന്നെ തന്റെ കളത്തിലെ പ്രകടനത്തേക്കാള്‍ നെയ്മര്‍ പ്രശസ്തനായത് മൈതാനത്തുള്ള ഉരുണ്ടു മറിയലിലൂടെയാണ്. ലോകത്തിലെ ഏറ്റവും കഴിവുള്ള താരങ്ങളില്‍ ഒരാളാണെങ്കിലും ഇത്രയും മോശമായ പെരുമാറ്റം താരത്തിനു ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments