antalya otogar rent a car ordu haberleri fatsa haberleri - instagram türk takipçi al sesli chat yemek tarifleri

സെഞ്ച്വറിയടിക്കാതിരിക്കാന്‍ അവസാന പന്ത് ബൗണ്ടറിയിലേക്ക് എറിഞ്ഞു: ഇംഗ്ലീഷ് താരത്തിന് വിലക്ക് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സെഞ്ച്വറിയടിക്കാതിരിക്കാന്‍ അവസാന പന്ത് ബൗണ്ടറിയിലേക്ക് എറിഞ്ഞു: ഇംഗ്ലീഷ് താരത്തിന് വിലക്ക്

Wednesday, August 08 2018
img

പര്‍നെല്‍ (www.asiavisionnews.com): കളിയിലെ അവസാന പന്തില്‍ എതിര്‍ടീം താരം സെഞ്ച്വറിയടിക്കാതിരിക്കാന്‍ ബോള്‍ നേരെ ബൗണ്ടറിലൈനിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ സോമര്‍സെറ്റ് ലീഗ് താരത്തിന് 9 മത്സരങ്ങളില്‍ വിലക്ക്.

ലീഗ് ടീമായ പര്‍നെല്‍ ക്രിക്കറ്റ് ക്ലബ്ബ് താരത്തിനാണ് വിലക്ക്.

ലീഗില്‍ മൈന്‍ഹെഡ് ക്ലബ്ബുമായുള്ള മത്സരത്തിനിടെയാണ് താരം വിവാദ പന്തെറിഞ്ഞത്. കളിയിലെ അവസാന ഓവറിലെ അവസാന പന്തില്‍ മൈന്‍ഹെഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ടു റണ്‍സായിരുന്നു.

ക്രീസിലുണ്ടായിരുന്നത് 98 റണ്‍സുമായി ജേ ഡാരെല്‍ എന്ന ബാറ്റ്‌സ്മാനായിരുന്നു. എന്നാല്‍ പന്തെറിഞ്ഞ പര്‍നെല്‍ താരം ബോള്‍ നേരെ ബൗണ്ടറിയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ജേ ഡാരെലിന്റെ കന്നി സെഞ്ച്വറിയാണ് വിവാദ ഏറിലൂടെ പര്‍നെല്‍ താരം ഇല്ലാതാക്കിയത്.

ബൗളറുടെ നടപടി ലീഗിനും ക്രിക്കറ്റ് കളിക്കും അപമാനമുണ്ടാക്കുന്നതാണെന്ന് സോമര്‍സെറ്റ് ക്രിക്കറ്റ് ലീഗ് വിലക്ക് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. സംഭവത്തില്‍ ബൗളര്‍ക്ക് വേണ്ടി പര്‍നെല്‍ ക്യാപ്റ്റന്‍ മാപ്പ് പറഞ്ഞിരുന്നു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments