antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

കോഹ്‌ലി തന്നെ നായകന്‍: വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കോഹ്‌ലി തന്നെ നായകന്‍: വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Sunday, July 21 2019
img

മുംബൈ (www.asiavisionnews.com): അഭ്യൂഹങ്ങള്‍ക്ക് വിരാമമായി, വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കോഹ്‌ലി തന്നെ നയിക്കും.

ഞായറാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചില പ്രശ്‌നങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു.

ടീമില്‍ പല പരീക്ഷണങ്ങള്‍ക്കും സെലക്ടര്‍മാര്‍ മുതിര്‍ന്നിട്ടുണ്ട്. ട്വന്‍റി20, ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 3 ടീമുകളെയാണ് പ്രഖ്യാപിച്ചത്.

ഓഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ട്വന്‍റി 20-ഏകദിന മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്.

ട്വന്‍റി20, ഏകദിന-ടെസ്റ്റ് പരമ്പരകള്‍ക്കെല്ലാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് എംഎസ് ധോണി നേരത്തെതന്നെ പിന്മാറിയിരുന്നു.

ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വന്‍റി20-ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്.

വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം നല്‍കി രോഹിതിനെ ഏകദിന - ട്വന്‍റി20 ക്യാപ്റ്റനാക്കുമെന്ന്‍ മുന്‍പ് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും വിശ്രമം വേണ്ടെന്ന് ബിസിസിഐയെ അറിയിച്ചുകൊണ്ട് കോഹ്‌ലി കളിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. അതേസമയം മികച്ച ഫോം തുടരുന്ന രോഹിത് ഏകദിന ബാറ്റിംഗ് മികവില്‍ കോഹ്‌ലിയെ മറികടക്കുമെന്ന ഭയം മൂലമാണ് കോഹ്‌ലി വിശ്രമം വേണ്ടെന്നുവെച്ചതെന്നും സൂചനയുണ്ട്.

ടെസ്റ്റ് ടീം: -

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍) രോഹിത് ശര്‍മ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മായങ്ക് അഗര്‍വാള്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

ഏകദിന ടീം:-

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (ഉപനായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, ഖലീല്‍ അഹ്മദ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, നവദീപ് സൈനി.

ട്വന്‍റി20 ടീം:-

വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (ഉപനായകന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹ്മദ്, ദീപക് ചഹാര്‍, നവദീപ് സൈനി.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments