antalya otogar rent a car ordu haberleri likit satın al - instagram türk takipçi al instagram yavaş beğeni satın al ko cuce

കോഹ്ലിയ്ക്ക് കനത്ത തിരിച്ചടി: സ്മിത്ത് ഒന്നാം സ്ഥാനത്ത് | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

കോഹ്ലിയ്ക്ക് കനത്ത തിരിച്ചടി: സ്മിത്ത് ഒന്നാം സ്ഥാനത്ത്

Tuesday, September 03 2019
img

ലണ്ടൻ (www.asiavisionnews.com): ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സ്റ്റീവ് സ്മിത്ത് ഏറ്റവും പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടിമധുരമായി മാറി ഈ നേട്ടം.

പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.

വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാതിരുന്നതാണ് കോഹ്ലിയ്ക്ക് തിരിച്ചടിയായത്. സ്മിത്താകട്ടെ ആദ്യ രണ്ട് ആഷസ് മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

878 പോയിന്റുമായി കെന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 825 പോയിന്റുളള ചേതേശ്വര്‍ പൂജാര നാലാമനായപ്പോള്‍ 749 പോയിന്റുമായി ഹെന്റി നിക്കോളാണ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യന്‍ ഉപനായകന്‍ അജയ്ക്യ രഹാന റാങ്കിംഗില്‍ കുതിപ്പ് രേഖപ്പെടുത്തി. 725 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രഹാന. ജോറൂട്ട് (6) ടോം ലാഥം (8) കരുണരത്‌ന (9) മാര്‍ക്കരാം (10) എന്നിവരാണ് ആദ്യ പത്തിലുളള മറ്റ് താരങ്ങള്‍.

അതെസമയം പരിക്കേറ്റ സ്റ്റീവ് സ്മിത്ത് ആഷസിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കായി കളിക്കും. ഉസ്മാന്‍ ഖ്വാജയ്ക്ക് പകരക്കാരനായാണ് സ്മിത്ത് ടീമില്‍ ഇടം പിടിച്ചത്.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments