Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

സന്തോഷവാര്‍ത്ത: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്‌പോണ്‍സര്‍

Friday, November 01 2019
img

കൊച്ചി (www.asiavisionnews.com): ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ അസോസിയേറ്റ് സ്‌പോണ്‍സര്‍. ലോകത്തെ ഒന്നാം നമ്പര്‍ ചമയ ബ്രാന്‍ഡുകളിലൊന്നായ ആക്‌സാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പുതിയ അസോസിയേറ്റ് സ്‌പോണ്‍സര്‍.

‘ഐഎസ്എല്ലിന്റെ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഫുട്‌ബോളിനോട് വലിയ അഭിനിവേശം ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്രിക്കറ്റിന് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് ഐഎസ്എല്ലിനൊപ്പം അവരുടെ അഭിനിവേശം ഫുട്ബോളില്‍ വിപ്ലവം സൃഷ്ടിക്കും.

ഇത് ഞങ്ങളുടെ സഹകരണത്തിന്റെ ആരംഭം മാത്രമാണ്, വളരെ ദൂരം ഈ പങ്കാളിത്തം ഒരുമിച്ചു പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ‘ സഹകരണത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഡിയോഡ്രന്റ്‌സ് വിഭാഗം ജനറല്‍ മാനേജര്‍ , ശൈലേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

‘ലോകത്തെ പുരുഷന്മാരുടെ ഇടയില്‍ ഒന്നാം നമ്പര്‍ ബ്രാന്‍ഡായ ആക്‌സ് ഇന്ത്യയില്‍ പുരുഷന്മാരുടെ ചമയത്തെ മാറ്റിമറിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ ഫുട്‌ബോളിനോട് അതേ അഭിനിവേശവും ദൗത്യവുമാണ് കെബിഎഫ്‌സിക്കുള്ളത്.

രണ്ട് ബ്രാന്‍ഡുകളും തമ്മിലുള്ള ശരിയായ സാമുന്വയം നിമിത്തം ഈ പങ്കാളിത്തം മുഴുവന്‍ ഇക്കോ സിസ്റ്റത്തിനും ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് ‘, പുതിയ സഹകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറയുന്നു.

...ഏഷ്യാവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895854501 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കുകയോ, നിങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയോ ചെയ്യുക...

Comments