പുറത്താകാതെ ഒരു ഓപ്പണറുടെ ഉയര്‍ന്ന സ്കോറുമായി സമിത് ഗോഹലിന് ലോക റെക്കോഡ് : വഴി മാറിയത് ഒരു നൂറ്റാണ്ട് പഴക്കമുള്ള ലോക റെക്കോര്‍ഡ്

Tuesday, December 27 2016
img

ഗുജറാത്ത് (www.asiavisionnews.com): ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിങ്സില്‍ പുറത്താകാതെ നിന്ന് ഉയര്‍ന്ന സ്കോര്‍ നേടുന്ന ഓപ്പണര്‍ക്കുള്ള റെക്കോഡ് ഇനി ഒരു ഇന്ത്യന്‍ താരത്തിന് സ്വന്തം.

ഗുജറാത്തിന്‍റെ ഓപ്പണറായ സമിത് ഗോഹലാണ് ഈ റെക്കോഡിന് ഉടമയായത്. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 359 റണ്‍സാണ് ഗോഹല്‍ അടിച്ചു കൂട്ടിയത്.

ഇംഗ്ലീഷ് കൌണ്ടിയില്‍ ബോബി അബേലിന്‍റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 1899ല്‍ സറേയ്ക്കെതിരെ നടന്ന മത്സരത്തില്‍ 357 റണ്‍സാണ് അബേല്‍ അടിച്ചിരുന്നത്.

തന്റെ നേട്ടത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിനോടാണ് താന്‍ കടപ്പെട്ടിരിക്കുന്നത് സമിത് പറഞ്ഞു. അദ്ദേഹമാണ് തന്റെ മാനസികാവസ്ഥ മാറ്റിയതെന്നും, ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും സമിത് പ്രതികരിച്ചു. സമിതിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്ത് 641 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്.

Comments