ഫോബ്‌സ് പട്ടിക: 2016ല്‍ ധോണിയേക്കാള്‍ 12 കോടി സമ്പാദിച്ച് കോഹ്ലി

Wednesday, December 28 2016
img

മുംബൈ (www.asiavisionnews.com):വര്‍ഷാവസാനം കണക്കെടുക്കുമ്പോള്‍ കളിയിലെന്ന പോലെ സമ്പാദ്യത്തിലും ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്ന് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി. ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ സമ്പന്നരായ 100 സെലിബ്രിറ്റികളുടെ പട്ടികയില

img

ണ് ഇക്കാര്യം വ്യക്തമാകുന്നത്.

ഫോബ്‌സ് മാഗസിന്റെ പട്ടികയില്‍ കോഹ്ലിക്ക് മൂന്നാം സ്ഥാനവും ധോണിയ്ക്ക് അഞ്ചാം സ്ഥാനവുമാണ് ഉളളത്. ധോണിയേക്കാള്‍ ഏകദേശം 12 കോടിയോളം രൂപയാണ് ഈ വര്‍ഷം കോഹ്ലിക്കായി സമ്പാദിച്ചത്.

134.4 കോടി രൂപയാണ് കോഹ്ലി 2016ല്‍ സ്വന്തമാക്കിയത്. ഫോബ്‌സിന്റെ ഫെയിം റാങ്കിംഗില്‍ ഒന്നാം സ്ഥാനവും കോഹ്ലി സ്വന്തം പേരില്‍ കുറിച്ചു. 17 പ്രമുഖ ബ്രാഡുകളുമായാണ് കോഹ്ലിക്ക് ഇപ്പോള്‍ പരസ്യ കരാറുളളത്. പരസ്യമേഖലയിലെന്നതുപോലെ കളിയിലും കോഹ്ലി തിളങ്ങിയ വര്‍ഷമായിരുന്നു ഇക്കൊല്ലം. ടെസ്റ്റില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ 1000 റണ്‍സിലധികം ഈ കലണ്ടര്‍ വര്‍ഷം നേടാന്‍ കോഹ്ലിക്കായി.

അതെസമയം പട്ടികയില്‍ അഞ്ചാമതുളള ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം 122.48 കോടി രൂപയാണ്. അതായത് കോഹ്ലിയേക്കാള്‍ 11.9 കോടിയോളം രൂപ കുറവ്. ഫെയിം റാങ്കിംഗില്‍ നാലാം സ്ഥാനമാണ് ഇന്ത്യ ഏകദിന നായകന് ഫോബ്‌സ് നല്‍കിയിരിക്കുന്നത്. കളിക്കളത്തില്‍ കാര്യമായ നേട്ടം സ്വന്തമാക്കാനാകാത്ത ധോണിയുടെ ആത്മകഥ സിനിമയായ വര്‍ഷമായിരുന്നു 2016. സിനിമ ഇന്ത്യയില്‍ നിന്നും മാത്രം 130 കോടി രൂപയാണ് വാരിക്കൂട്ടിയത്.

പട്ടികയില്‍ കോഹ്ലിയും ധോണിയും ഒഴികെ ആദ്യ അഞ്ചിലെ മൂന്ന് പേരും ബോളിവുഡ് താരങ്ങളാണ്. സല്‍മാഖാന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഷാറൂഖ് ആണ് രണ്ടാം സ്ഥാനത്തുളളത്. അക്ഷയ് കുമാര്‍ ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തും ഇടംപിടിച്ചു.

img

Comments