മകന് ദാവൂദെന്ന് പേര് നല്‍കരുതെന്ന് ആരാധകന്‍: പേരെന്തായാലും തൻറെ മകന്‍ രാജ്യത്തിന് അഭിമാനമായി മാറുമെന്ന് ഇർഫാൻ പത്താൻ

Wednesday, December 28 2016
img

മുംബൈ (www.asiavisionnews.com): ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനോട് കുട്ടിക്ക് ദാവൂദെന്നോ യാക്കൂബെന്നോ പേരിടരുതെന്ന് അഭ്യര്‍ത്ഥിച്ച ആരാധകന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം.

തന്റെ കുട്ടിയുടെ പേരെന്തായാലും പിതാവിനെയും അമ്മാവനെയും ( യൂസഫ് പത്താന്‍) പോലെ തന്നെ രാജ്യത്തിന് അഭിമാനമായി തന്റെ മകന്‍ മാറുമെന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. കുഞ്ഞിന് ഇമ്രാന്‍ ഖാന്‍ പത്താനെന്ന് പേരിട്ടതായും ഇര്‍ഫാന്‍ പിന്നീട് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന് ആണ്‍കുട്ടി ജനിച്ചത്.

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്റെയും കരീന കപ്പൂറിന്റെയും മകന് പേരിട്ടതിനെച്ചൊല്ലിയും കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.ഇതിന് പിന്നാലെയാണ് ക്രിക്കറ്റ് താരത്തിനും ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

Comments