antalya otogar rent a car Elektronik Sigara al ordu haberleri fatsa haberleri ordu haberleri sesli chat

പച്ച ജഴ്‌സിയില്‍ ധോണിയുടെ പേരുമായി പാക് ആരാധകന്‍ | ASIAVISION NEWS
Flash News
വാർത്തകൾക്കും, പരസ്യങ്ങൾക്കും ബന്ധപെടുക: 9895854501 ಸುದ್ದಿ ಹಾಗೂ ಜಾಹೀರಾತಿಗಳಿಗಾಗಿ ಸಂಪರ್ಕಿಸಿರಿ 9447435412...

പച്ച ജഴ്‌സിയില്‍ ധോണിയുടെ പേരുമായി പാക് ആരാധകന്‍

Thursday, December 29 2016
img

മെല്‍ബണ്‍ (www.asiavisionnews.com):ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ആരാധകരുണ്ട്. ലോകത്തുള്ള ഇന്ത്യക്കാരെപ്പറ്റിയല്ല പറഞ്ഞുവരുന്നത്. ബദ്ധശത്രുരാജ്യമായ പാകിസ്താനിലും ധോണിക്ക് ആരാധകരുണ്ടെന്നാണ്. മത്സരം ഇന്ത്യയുമായിട്ടല്ലെങ്കില്‍പ്പോലും പ്രിയതാരത്തെ ആരാധിക്കാന്‍ ചിലര്‍ മടി കാണിക്കാറില്ല.് ധോണിയോട് ആരാധന മൂത്ത ഒരു പാകിസ്താന്‍കാരന്‍ സ്വന്തം രാജ്യത്തിന്റെ പച്ച ജഴ്‌സിയാണ് തന്റെ ആരാധന കാണിക്കാനുള്ള മാര്‍ഗ്ഗമായി തെരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയ-പാകിസ്താന്‍ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസമാണ് ധോണി ആരാധകനായ പാക് സ്വദേശി പാകിസ്താന്‍ ടീമിന്റെ ജഴ്‌സിയില്‍ ധോണിയുടെ പേരും നമ്പറും എഴുതി ഗ്യാലറിയില്‍ എത്തിയത്. പാകിസ്താന്റെ പച്ച ജഴ്‌സിയില്‍ ധോണി എന്നെഴുതി ഗ്യാലറിയിലെത്തിയ ആരാധകന്റെ ഫോട്ടോ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറിയത്.

Comments